ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ മൂന്നാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ആദ്യ വിജയമാണ് കൊമ്പൻമാരുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ സമനിലയും നേരിട്ട ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിയെ നേരിടുമ്പോൾ തങ്ങളുടെ ആദ്യത്തെ വിജയവും വിലയേറിയ മൂന്ന് പോയിന്റുകളും നേടാനാണ് ശ്രമിക്കുന്നത്. ഗ്രൗണ്ടിൽ ഇരു ടീമുകളും വാശിയോടെ പോരാടുമ്പോൾ ഇരു ടീമുകളടെ ആരാധകരും വലിയ ആവേശത്തിലാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 4-2ന് തകർത്ത് കൊണ്ടാണ്ട് ബെംഗളുരു എഫ്‌സി തങ്ങളുടെ സീസൺ ആരംഭിച്ചത്. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ ഒഡീഷ എഫ്‌സി 3-1ന് പരാജയപ്പെടുത്തിയത് അവരെ ഞെട്ടിച്ചു . ഇന്നത്തെ മത്സരത്തോടെ മാർക്കോ പെസ്സായൂലിയുടെ കീഴിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അടക്കം ഉള്ള താരങ്ങൾ വലിയ പ്രകടനം തന്നെ കാഴ്ചവെച്ച് വിജയവഴിയിൽ തിരിച്ചെത്താൻ ആയിരിക്കും ശ്രമിക്കുന്നത്.

എടികെ മോഹൻ ബഗാനെതിരായ ആദ്യ മത്സരത്തിൽ 4-2 ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ ബംഗളൂരു എഫ്സിക്കെതിരെ വിജയം നേടിയാൽ അത് മുന്നോട്ടുള്ള പ്രകടനത്തിൽ കൊമ്പന്മാർക്ക് വലിയ ആത്മവിശ്വാസം പകരും.

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിൽ എട്ട് മത്സരങ്ങളിൽ ആണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ നിന്നും രണ്ട് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒരു കളി സമനിലയിൽ അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് തവണ ബെംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി.

ആദ്യ മത്സരത്തിൽ തന്നെ പരിക്ക് പറ്റിയ രാഹുൽ കെപിയുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. ബെംഗളുരു എഫ്‌സി നിരയിൽ ലിയോൺ അഗസ്റ്റിനും ജയേഷ് റാണെയും ഇറങ്ങാൻ സാധ്യത ഇല്ല. രാഹുൽ കെപിക്ക് പകരക്കാരനായി ഇറങ്ങി തകർപ്പൻ പ്രകടനം കാഴ്ചവച്ച വിൻസി ബരേറ്റോ ഇന്നും ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയേക്കും.

ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ എട്ട് മത്സരങ്ങളിൽ നിന്നും 26 ഗോളുകളാണ് പിറന്നത്. ഇതിൽ അഞ്ച് ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ഉയർന്ന ഗോൾ സ്‌കോറർ. 26 ഗോളുകളിൽ ഒമ്പത് ഗോളുകൾ വന്നത് കഴിഞ്ഞ സീസണിൽ ആയിരുന്നു. കഴിഞ്ഞ സീസണിൽ രണ്ടാം മത്സരത്തിൽ മത്സരത്തിൻ്റെ അവസാന നിമിഷം രാഹുൽ കെപിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കുകയായിരുന്നു.

ബംഗളൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ഇലവൻ

ബെംഗളൂരു എഫ്‌സി

 ഗുർപ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ), അജിത് കുമാർ, അലൻ കോസ്റ്റ, യോണ്ടു മുസാവു-കിംഗ്, ആഷിക് കുരുണിയൻ, ബ്രൂണോ റാമിറസ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്, ജയേഷ് റാണെ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), ക്ലിന്റൺ സിൽവ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Nishu kumar

അൽബിനോ ഗോമസ് (ഗോൾകീപ്പർ), ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്‌കോവിച്ച്, എനെസ് സിപോവിച്ച്, ജെസൽ കാർനെറോ (ക്യാപ്റ്റൻ), ആയുഷ് അധികാരി, ജീക്‌സൺ സിംഗ്, വിൻസി ബരേറ്റോ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ജോർജ് പെരേര ഡയസ്