നീണ്ട ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡബ്ല്യുഡബ്ല്യുഇ സൂപ്പർ താരം ജോൺ സീന റിംഗിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ദിവസങ്ങളിൽ വലിയ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമ്മർസ്ലാമിൽ റോമൻ റെയിൻസിനെതിരെയുള്ള മത്സരത്തോടെ ആയിരിക്കും തിരിച്ചുവരവ്. മുൻ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യനും സൂപ്പർ താർവുമായ സീനയുടെ വരവ് ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Link to join the Galleries Review Facebook page

2021 സമ്മർ സ്ലാമിൽ ജോൺ സീന റോമൻ റെയിൻസ് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. റെസൽമാനിയ 36 ന് ശേഷം സീന റിംഗിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. 2021 ഏപ്രിലിൽ നടന്ന റെസൽമാനിയ 37 ഉം അദ്ദേഹത്തിന് നഷ്ടമായി. 16 തവണ ലോക ചാമ്പ്യൻഷിപ്പ് നേടിയ സീനയുടെ വരവ് 2021 സമ്മർ സ്ലാമിന് കൂടുതൽ കരുത്ത് പകരും.

ഒരിക്കൽ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്ന ജോൺ സീന ഇപ്പോൾ ഹോളിവുഡ് സിനിമകളിൽ സജീവമാണ്. 2019 ജനുവരി മുതൽ അദ്ദേഹം ഇൻ-റിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടില്ല. മികച്ച കോമ്പറ്റീഷൻ മത്സരമായ 2021 റെസൽമാനിയ അദ്ദേഹത്തിന് ആദ്യമായി നഷ്ടപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം തന്നെ സീന തന്റെ ഇൻ-റിംഗ് തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

എതിരാളി റോമൻ റെയിൻസ് ഇപ്പോൾ യൂണിവേഴ്സൽ ചാമ്പ്യനാണ്. ജോൺ സീനയെ തോൽപ്പിച്ച് തൻ്റെ കിരീടം നിലനിർത്താൻ ആയിരിക്കും അദ്ദേഹം ശ്രമിക്കുക. സമ്മർസ്ലാം 2020 ൽ തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലാണ് റോമൻ. അതിന് ശേഷം അദ്ദേഹം യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് നേടി. പിന്നീട് പല നിർണായക മത്സരങ്ങളിലും റോമൻ വിജയിച്ചു.

16 തവണ ലോക ചാമ്പ്യനായ സീന ഒരിക്കലും യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് നേടിയിട്ടില്ല. രണ്ട് വർഷമായി യൂണിവേഴ്സൽ ചാമ്പ്യനാണ് റോമൻ. പക്ഷേ സീനയെ പരാജയപ്പെടുത്താൻ ഈ നേട്ടങ്ങളൊന്നും മതിയാകും എന്ന് തോന്നുന്നില്ല. എന്തായാലും പഴയ പോലെ ഡബ്ല്യുഡബ്ല്യുഇ അടക്കി ഭരിക്കണമെങ്കിൽ സീനക്ക് ഈ മത്സരത്തിൽ വിജയിച്ചേ മതിയാകൂ. കിരീടം നഷ്ടപ്പെടാതിരിക്കാൻ റോമനും. രണ്ട് പേർക്കും മത്സരം ഒരുപോലെ നിർണായകമായതിനാൽ മത്സരം തീ പാറും എന്നുറപ്പ്.

പഴയ താരത്തെ യുവന്റസിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: അല്ലെഗ്രി!