ടെന്നീസ് ലോകം ഉറ്റുനോക്കുന്ന ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ നാല് സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് തുടങ്ങുന്നത്. പരിക്ക് മൂലം നാല് താരങ്ങൾ ടൂർണമെൻ്റിൽ നിന്നും പിന്മാറി. ഡെനിസ് ഷാപോലോവ്, മുൻ ചാമ്പ്യൻ സ്റ്റാൻ വാവ്‌റിങ്ക, ബോർണ കോറിക്, എന്നീ പുരുഷ താരങ്ങളും സമീപ കാലങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വനിതാ ലോക മൂന്നാം നമ്പർ സിമോണ ഹാലെപ്പുമാണ് പിന്മാറിയത്.

Link to join the Galleries Review Facebook page

ഈ സൂപ്പർ താരങ്ങൾ ഇല്ലാതിരുന്നിട്ടും ടൂർണമെൻ്റ് ആവേശത്തിന് യാതൊരു കുറവും വന്നിട്ടില്ല. ഈ വർഷം ഫൈനലിന് മുമ്പ് അതിനേക്കാൾ ആവേശകരമായ മറ്റ് രണ്ട് മത്സരങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. മാത്രവുമല്ല ഈ ഫ്രഞ്ച് ഓപ്പണിൽ ധാരാളം റെക്കോർഡുകളും പിറക്കാൻ സാധ്യതയുണ്ട്.

ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ച് 20 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ റോജർ ഫെഡററെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്ന താരം 13 തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ റാഫേൽ നദാലുമായി സെമിയിൽ ഏറ്റുമുട്ടേണ്ടി വരും.

Image Credits | FB

അവസാന ടൂർണമെൻ്റിൽ റാഫേൽ നദാൽ കോർട്ട് ഫിലിപ്പ് ചാർട്രിയറിൽ തന്റെ പതിമൂന്നാമത്തെ സിംഗിൾസ് കിരീടം നേടിയിരുന്നു. ഫൈനലിൽ എതിരാളി നോവാക് ദ്യോക്കോവിച്ചിനെ 6-0, 6-2, 7-5 എന്ന സ്കോറിനാണ് തകർത്തത്. ഈ ഒരു നേട്ടത്തോടെ റോജർ ഫെഡററിൻ്റെ റെക്കോർഡിനൊപ്പം എത്തിയ നദാൽ നേടിയ ഇരുപതാമത്തെ ഗ്രാൻസ്ലാം കിരീടം കൂടിയായിരുന്നു ഇത്.

ഫ്രഞ്ച് ഓപ്പണിൽ മറ്റൊരു വിജയത്തോടെ ഫെഡററെ മറികടക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക. കളിമൺ കോർട്ടിൽ കൂടുതൽ അക്രമകാരിയായ നദാൽ ഈ വർഷവും കിരീടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അദ്ദേഹത്തിന് വെല്ലുവിളി ഉയർത്താൻ ഫെഡററിനും ദ്യോക്കോവിച്ചിനുമൊക്കെ കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്ന് തീർച്ച.

ട്രോളന്മാരെ എങ്ങനെ നേരിടുന്നു: തകർപ്പൻ മറുപടിയുമായി കോഹ്‌ലി!