മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട അജാക്സ് ഗോൾകീപ്പർ ആൻഡ്രെ ഒനാനയുടെ വിലക്ക് 9 മാസമായി കുറച്ചു. ആൻഡ്രോ ഒനാന കഴിഞ്ഞ ഒക്ടോബറിലാണ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കളിയിൽ നിന്നും വിലക്കപ്പെട്ടത്. നിരോധിച്ച മരുന്നായ ഡൈയൂറിറ്റിക് എന്ന.മരുന്ന് ഉപയോഗിച്ചതാണ് താരത്തിന് വിനയായത്.

കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒമ്പത് മാസമായി ശിക്ഷ വെട്ടിക്കുറച്ച ഒനാനയ്ക്ക് നവംബറിന് ശേഷം വീണ്ടും കളത്തിലിറങ്ങാം. ഒനാനയ്ക്ക് കാര്യമായ കുഴപ്പമില്ലെന്ന് ജഡ്ജിമാർ കണ്ടെത്തിയതായും യുവേഫയുടെ ഒരു വർഷത്തെ വിലക്ക് കുറച്ചതായും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ട് പറഞ്ഞു. അദ്ദേഹത്തിൻ്റെ വിലക്ക് നവംബർ 3 ന് അവസാനിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ജനുവരിയിൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കാമറൂണിനായി കളിക്കാൻ 25 കാരനായ ഒനാനക്ക് അനുമതി ലഭിച്ചു. അദ്ദേഹത്തെ സൈൻ ചെയ്യാനിരുന്ന ആഴ്സണൽ ഇനി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സാധ്യതയുണ്ട്. തനിക്ക് അസുഖം വന്നപ്പോൾ ആസ്പിരിൻ എന്ന് തെറ്റിദ്ധരിച്ച് കാമുകിക്ക് നിർദ്ദേശിച്ച ഗുളിക കഴിച്ചതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗുളികയുടെയും പാക്കറ്റ് ഏതാണ്ട് സമാനമാണ് എന്നും ഒനാന പറയുന്നു.

ആന്റി-ഡോപ്പിംഗ് നിയമങ്ങൾ താരങ്ങളെ നിരോധിത മരുന്നുകൾ കഴിക്കുന്നതിൽ നിന്നും വിലക്കുന്നു. ഈ നിയമമാണ് അദ്ദേഹത്തിന് വിനയായത്. “9 മാസത്തെ വിലക്ക് ഈ ഒരു അശ്രദ്ധയ്ക്ക് ശരിയാണെന്ന് കരുതുന്നു. എന്നാൽ സസ്പെൻഷൻ പൂർണ്ണമായും നീക്കം ചെയ്യണമെന്ന ഗോൾകീപ്പറിന്റെ അഭ്യർത്ഥന അംഗീകരിക്കാൻ കഴിയില്ല”. കോടതി പറഞ്ഞു.