ഹാമിഷ് റോഡിഗ്രസ്, ഫാൽക്കയോ, ഹിഗ്ഗിറ്റ എന്നീ കൊളംബിയൻ ഫുട്ബോൾ താരങ്ങൾ തങ്ങളുടെ കളി മികവുകൊണ്ടു അറിയപ്പെട്ടപ്പോൾ തന്റെ മരണം കൊണ്ട് പ്രശസ്തൻ ആവനായിരുന്നു എസ്‌കോബാറിന്റെ വിധി. ഓരോ തവണ വെടിയുതിർത്തപ്പോഴും അക്രമികൾ ഗോൾ ഗോൾ എന്നാർത്തുത്തുവിളിച്ചു.

കളിക്കളത്തിലെ ജന്റിൽമാൻ എന്നറിയപ്പെട്ട ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിലൊന്നായ എസ്‌കോബാർ തന്റെ ജന്മനാടായ മെഡലിൻ നഗരത്തിലെ നെറ്റ് ക്ലബിൽ ചോരയിൽ കുളിച്ചു കിടന്നത് തെല്ലു വേദനയോടെയല്ലാതെ ഫുട്‌ബോൾ പ്രേമികൾക്കോർക്കാനാവില്ല.

കൊളംബിയൻ ക്ലബ്ബായ അത്ലറ്റിക് യുനൈറ്റഡ് ആയിരുന്നു എസ്‌കോബാറിന്ടെ തട്ടകം. ക്ലബ്ബിനായി 222 കളികളും സ്വീഡിഷ് ക്ലബ്ബ് യങ് ബോയ്സിന് വേണ്ടി 8 കളികളും കളിച്ച എസ്‌കോബാർ കൊളംബിയൻ ദേശിയ ടീമിനായി 51 തവണയും ബൂട്ടണിഞ്ഞു. തന്റെ കാലത്ത് കളിക്കളത്തിൽ അദ്ദേഹം ജന്റിൽ മാൻ എന്നറിയപ്പെട്ടു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ലോകത്തിലെ എണ്ണം പറഞ്ഞ സെന്റർ ബാക്കുകളിലൊന്നായി അറിയപ്പെട്ട എസ്‌കോബാറിനെ സ്വന്തമാക്കാൻ എ സി മിലാൻ ഉൾപ്പെടെ ഇറ്റാലിയൻ വമ്പന്മാർ ഉൾപ്പെടെ ശ്രമം നടത്തി എന്നറിയുമ്പോളാണ് അദ്ദേഹത്തിന്റെ കളിമികവ് എത്രത്തോളമാണെന്നു നാം മനസിലാക്കുക.
1988 ൽ കാനഡയ്ക് എതിരായ കളിയിലാണ് ആദ്യമായ് എസ്‌കോബാർ കോളമ്പിയയ്ക് വേണ്ടി കളത്തിലിറങ്ങിയത് ഇതേ വർഷം ഇംഗ്ലണ്ടിനെതിരെ തന്റെ കരിയറിലെ ആദ്യ ഗോളും നേടി.

1994 ലെ ലോകകപ്പ് ഫുട്‌ബോൾ കളിക്കാനുള്ള കൊളംബിയൻ ഫുട്‌ബോൾ ടീമിൽ എസ്‌കോബാറും ഇടം നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ അമേരിക്കയ്ക്ക് എതിരായ കളിയിൽ താൻ വരുത്തിയ പിഴവിനു എസ്‌കോബാറിന് പകരം നൽകേണ്ടി വന്നത് തന്റെ ജീവനായിരുന്നു. എസ്‌കോബാറിന്റെ കാലുകൊണ്ട് ഗോൾ വര കടന്ന രണ്ടാമത്തെ മാത്രം ഗോൾ ആയിരുന്നു ഇത്. കൊളംബിയൻ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നങ്ങൾക് കരിനിഴൽ പടർത്തിയ ഈ ഗോൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ബ്ലാക്ക് മാർക്ക്.

ജോണ് ഹർകപിൻ കൊളംബിയൻ ഗോൾ മുഖത്തേക്ക് ഉതിർത്ത ക്രോസ്സ് തടയാൻ ശ്രമിച്ച എസ്‌കോബാർ ബോൾ കണക്ട് ചെയ്‌തെങ്കിലും കണക്കുകൂട്ടലുകൾ പിഴച്ച പ്രതിരോധശ്രമം ബോളിനെ ഗോൾ വര കടത്തി കൊളംബിയയെ പരാജയത്തിലേക്കെതിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം120000 ആളുകകളാണ് എസ്‌കോബാറിന്ടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

ഫുട്‌ബോൾ എന്നത് ഒരു പെർഫെക്ട് ടീം ഗെയിം ആണെന്ന് ആധുനിക സമൂഹം മനസിലാക്കിയത് ഈ മരണത്തിലൂടെ ആയിരിക്കണം. നമ്മുടെ കാലത്ത് ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ സെൽഫ് ഗോൾ പിറന്നിരുന്നു. സെൽഫ് ഗോളിനോളം പോന്ന പിഴവുകളും നാം കണ്ടുമറ്റൊരു എസ്‌കോബാർ ഇനി പിറക്കാതിരിക്കാൻ മാത്രം ലോക ഫുട്‌ബോൾ മറിയിട്ടുണ്ടെന്നു നമുക്കു പ്രത്യാശിക്കാം.

മരണത്തിലൂടെ മാത്രം അറിയപ്പെടേണ്ടവനല്ല എസ്‌കോബാറെന്നു അദ്ദേഹത്തിന്റെ കളിജീവിതം വ്യക്തമാക്കുന്നു. കളിമികവ് അദ്ദേഹത്തിനെ ലോക ഫുട്‌ബോളിലെ ലെജൻഡ് പ്ലെയേഴ്സിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ തക്കതോളം ഉണ്ടായിരുന്നു താനും…….