ഐ.എസ്. എൽ 2021/22 സീസണിലെ ഏഴാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമിന്റെയും ഈ സീസണിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.
മത്സരത്തിൽ ആദ്യത്തെ മത്സരത്തേക്കാൾ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്.

ഈ മാച്ചിൽ ഏറ്റവും കൂടുതൽ ബോൾ കൈവശം വെച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. 53% കേരളവും 47% നോർത്ത് ഈസ്റ്റിനുമാണ് ബോൾ കൈവശം വെച്ച് കളിച്ചത്. ഏറ്റവും കൂടുതൽ ഷോട്ടും ഓൺ ടാർഗെറ്റ് ഷോട്ടും ഉതിർത്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ബ്ലാസ്റ്റേഴ്സ് 12 ഷോട്ട് ഉതിർത്തപ്പോൾ അതിൽ 4 എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. മറുപക്ഷത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 7 ഷോട്ട് ആണ് ഉതിർത്തത്. ഇതിൽ ഓൺ ടാർഗെറ്റ് ഷോട്ട് ആയി ഒരെണ്ണം പോലും വന്നില്ല.

ഏറ്റവും കൂടുതൽ കോർണറുകൾ നേടിയതും ബ്ലാസ്റ്റേഴ്സ് ആയിരുന്നു. നാല് കോർണർ ബ്ലാസ്റ്റേഴ്സും മൂന്ന് കോർണർ നോർത്ത് ഈസ്റ്റുമാണ് നേടിയത്.
മത്സരത്തിൽ ഏറ്റവും മികച്ച അവസരങ്ങൾ നേടിയതും അത് നഷ്ടപ്പെടുത്തിയതും ബ്ലാസ്റ്റേഴ്സ് തന്നെയാണ്. നാല് മികച്ച അവസരങ്ങളാണ് കേരളം നേടിയത്. നാലും നഷ്ടപ്പെടുത്തുകയും ചെയ്തു.

മത്സരത്തിൽ മൂന്ന് ഓഫ് സൈഡ് ആണ് വന്നത്. മൂന്ന് ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങിയത് ബ്ലാസ്റ്റേഴ്സ് താരങ്ങളാണ്. ആകെ 27 ഫൗളുകളാണ് ഈ മത്സരത്തിൽ വന്നത്. അതിൽ 16 എണ്ണം നോർത്ത് ഈസ്റ്റിന്റെ ഭാഗത്തു നിന്നും ബാക്കി 11 എണ്ണം ബ്ലാസ്റ്റ്റ്റേഴ്സുമാണ് ചെയ്തത്. ഇതിൽ മൂന്ന് തവണ റഫറിക്ക് മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നിട്ടുണ്ട്. 2 മഞ്ഞ കാർഡ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒന്ന് കേരള ബ്ലാസ്റ്റ്റ്റേഴ്സും നേടി.

മത്സരത്തിൽ ഏറ്റവും കൂടുതൽ പാസുകൾ ചെയ്തത് ബ്ലാസ്റ്റ്റ്റേഴ്സ് ആണ്. 356 പാസുകൾ ബ്ലാസ്റ്റ്റ്റേഴ്സും നോർത്ത് ഈസ്റ്റ് 302 പാസുകളുമാണ് ചെയ്തത്. ഏറ്റവും കൂടുതൽ ലോങ് ബോളുകൾ കൊടുത്തത് ബ്ലാസ്റ്റ്‌റ്റേഴ്സ് ആയിരുന്നു. 64 ലോങ് ബോൾ കൊടുത്തപ്പോൾ അതിൽ 32 എണ്ണം വിജയിച്ചു. നോർത്ത് ഈസ്റ്റ് 71 ലോങ് ബോളുകൾ നൽകിയപ്പോൾ 25 എണ്ണം വിജയിച്ചു.

മത്സരത്തിൽ ഇരു ടീമും രണ്ട് ക്രോസുകൾ മാത്രമാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ ഡ്രിബിൾ ചെയ്തത് കേരള ബ്ലാസ്റ്റ്റ്റേഴ്സ് ആയിരുന്നു. ഏറ്റവും കൂടുതൽ ടാക്ലിങും ക്ലിയറൻസും നടത്തിയത് ബ്ലാസ്റ്റ്റ്റേഴ്സ് താരങ്ങളാണ്. ഏറ്റവും കൂടുതൽ ബോൾ ഇന്റർസെപ്റ്റ് ചെയ്ത നോർത്ത് ഈസ്റ്റ് താരങ്ങളാണ്.