പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ചായി സെർബിയക്കാരൻ ഇവാൻ വുകമനോവിച്ച് എത്തിയേക്കുമെന്നാണ് സൂചന. ഗോൾ ഡോട്ട്കോമിൻ്റെ റിപ്പോർട്ട് പ്രകാരം മഞ്ഞപ്പട ഇവാൻ വുകമനോവിച്ച് എന്ന സെർബിയൻ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത സീസണിലേക്കുള്ള പരിശീലന ചുമതലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇവാൻ വുകമനോവിച്ചിന് 79 മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും 45 വിജയവും 12 സമനിലയും നേടാൻ അദ്ദേഹത്തിനായി. വെറും 22 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്. നിലവിൽ 4-2-3-1 എന്ന ഫോർമേഷനാണ് വുകമനോവിച്ചിന്റെ ഇഷ്ട ഫോർമേഷൻ. ഈ ഒരു ഘടന പിന്തുടർന്ന അദ്ദേഹത്തിന്റെ ടീമിന് 79 മത്സരങ്ങളിൽ നിന്നും 148 ഗോളുകൾ നേടാൻ സാധിച്ചു. വെറും 92 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

ഇവാൻ വുകമനോവിച്ച് 1977 ജൂൺ 19 ന് സെർബിയയിലെ ഉസൈസിലാണ് ജനിച്ചത്. സ്ലോബോഡ ഉസൈസിന്റെ യൂത്ത് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന അദ്ദേഹം ഒരു ഡിഫന്ററായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കളത്തിൽ മികവ് പുലർത്തി.

സ്ലൊബോഡ യൂസൈസിൽ സീനിയർ ടീമിലേക്ക് വന്ന വുകമനോവിച്ച് അവർക്ക് വേണ്ടി 34 മത്സരങ്ങൾ കളിച്ചു. ഒബിലിക്, ബാർഡോ, ജർമൻ ബുണ്ടസ്ലിഗ ക്ലബ്ബ് എഫ് സി കോൾ, റഷ്യൻ ക്ലബ്ബ് ഡൈനാമിക് മോസ്കോ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞു. 248 മത്സരങ്ങൾ കളിച്ച വുകമനോവിച്ച് 12 ഗോളുകൾ സ്കോർ ചെയ്തു. വുകമാനോവിച്ച് 2011 ൽ തന്റെ 34 ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് പൂർണ്ണമായും വിരമിച്ചു.

2013-14 ലാണ് അദ്ദേഹം സ്റ്റാൻഡേർഡ് ലീജ് എന്ന ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായി ഫുട്ബോൾ കോച്ചിംഗ് കരിയർ സ്റ്റാർട്ട് ചെയ്യുന്നത്. വുകമനോവിച്ചിന്റെ പ്രവർത്തന ഫലമായി അടുത്ത സീസണിൽ തന്നെ അദ്ദേഹത്തെ ഹെഡ് കോച്ചായി നിയമിക്കുകയും ചെയ്തു.

സൈപ്രസ് ടോപ്പ് ഡിവിഷൻ ക്ലബ്ബ് ആയ അപ്പോളൻ ലിമാസ്സോളാണ് ആദ്ദേഹം അവസാനമായി പരിശീലിപ്പിച്ച ടീം. വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വുകമനോവിച്ച് എന്ന പുതിയ കോച്ചിലൂടെ മിന്നും പ്രകടനം തന്നെ കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ: പിന്നാലെ മറ്റൊരു സൂപ്പർ താരവും!