ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സിനും എസ് സി ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാൻസ്ഫർ ബാൻ ലഭിച്ചു എന്നത്. ഈ വാർത്തകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ആശയകുഴപ്പം ഉണ്ടാക്കി. വരും സീസണിൽ തങ്ങളുടെ ക്ലബ്ബിന് മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ കഴിയുമോ എന്ന് അവർ ആശങ്കപ്പെടുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

എന്നാൽ അത്തരം യാതൊരു ആശങ്കകളുടെയും ആവശ്യമില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുൻ ബ്ലാസ്റ്റേഴ്സ് താരം മാതേജ് പോപ്ലാറ്റ്നിക്കിന്റെ പരാതിയെ തുടർന്നാണ് ഫിഫ ഈ ഒരു തീരുമാനം എടുത്തത്. താരത്തിന് വേതനം ലഭിക്കാത്തതിനെ തുടർന്ന് താരം നൽകിയ പരാതിയിൽ ക്ലബ്ബിന് ഇനി അദ്ദേഹത്തിന്റെ വേതനം കൊടുക്കാതെ പുതിയ സൈനിംഗുകൾ നടത്താൻ സാധിക്കില്ല. പക്ഷേ ഈ ഒരു തീരുമാനം വന്നതിന് ശേഷം ക്ലബ്ബ് താരത്തിൻ്റെ ശമ്പളം കൊടുത്ത് തീർക്കാനുള്ള നടപടികൾ തുടങ്ങി എന്നാണ് അറിയാൻ കഴിയുന്നത്. കൃത്യസമയത്ത് വേതനം ലഭിച്ചില്ലെങ്കിൽ ഫുട്ബോൾ താരങ്ങൾക്ക് ഫിഫയെ സമീപിക്കാം

ഈ സമ്മർ വിൻഡോയിൽ താരങ്ങളെ സൈൻ ചെയ്യുന്നതിൽ നിന്ന് ക്ലബ്ബിനെ വിലക്കിയിട്ടുണ്ടെന്നും പോപ്ലാറ്റ്നിക്കുമായുള്ള പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ മാത്രമേ ഇത് പിൻവലിക്കൂ എന്നും വ്യക്തമാക്കുന്ന ഫിഫയുടെ ഒരു കത്ത് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 2018 മുതൽ 2020 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി സ്ലൊവേനിയൻ താരത്തിൻ്റെ കരാർ.

മാതേജ് പോപ്ലാറ്റ്നിക്കിന്റെ ബാക്കി ശമ്പളം നൽകിയാൽ ബ്ലാസ്റ്റേഴ്സിന് സൈനിംഗ് നടപടികൾ തുടരാമെന്ന് ഫിഫ സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ ക്ലബ് ഇതിനകം തന്നെ ആരംഭിച്ചതായും പേയ്‌മെന്റ് സ്ഥിരീകരിച്ചതിനുശേഷം ഫിഫയിൽ നിന്ന് ഔദ്യോഗിക ആശയവിനിമയം ലഭിച്ചുകഴിഞ്ഞാൽ വിലക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

2018 ൽ സ്ലൊവേനിയൻ ക്ലബ് ട്രിഗ്ലാവ് ക്രഞ്ചിൽ നിന്നാണ് മാതേജ് പോപ്ലാറ്റ്നിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ അയില്ല. അതിന് ശേഷം 2019-20 സീസണിൽ ഹംഗേറിയൻ ടീമായ കപ്പോസ്വരി റാക്കോസിയിൽ ലോൺ അടിസ്ഥാനത്തിൽ പോയി.

അവിടെ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ആകെ ആറ് മത്സരങ്ങളിൽ ഇറങ്ങിയ അദ്ദേഹത്തിന് ഒരു തവണ മാത്രമാണ് സ്റ്റാർട്ടിംഗ് ഇലവനിൽ ഇരങ്ങാനാനയത്. 2020 ൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ട് സ്കോട്ടിഷ് ടോപ്പ് ഡിവിഷൻ ക്ലബായ ലിവിംഗ്സ്റ്റൺ എഫ്‌സിയിൽ ചേർന്നു.