കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ച് ആയി സർബിയക്കാരൻ ഇവാൻ വുകമനോവിച്ചിനെ ഔദ്യോഗികമായി ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിൻ്റെ പിറന്നാൾ ദിനമാണ്. പിറന്നാൾ ദിനം സോഷ്യൽ മീഡിയ വഴി ആഘോഷിക്കുകയാണ് ആരാധകർ. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് കിബു വികുനയെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് പുതിയ കോച്ചായി വുകമനോവിച്ചിനെ നിയമിച്ചത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വർഷം പുതിയ പരശീലകനികനിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ആയി ബ്ലാസ്റ്റേഴ്സ് മോശം പ്രകടനങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഏകദേശം പത്തോളം പരിശീലകരെ മാറി മാറി പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന് ആരിൽ നിന്നും മികച്ച ഒരു സേവനം ലഭിച്ചിട്ടില്ല. പുതിയ പരിശീലകനിൽ ക്ലബ്ബ് മാനേജ്മെന്റിനും ആരാധകർക്കും വലിയ പ്രതീക്ഷ ആണ്. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന ആരാധകരുടെ പ്രതീക്ഷ ഈ വർഷം വുകമനോവിച്ചിലൂടെ കൊച്ചിയിൽ എത്തും എന്നാണ് അരാധകരുടെ പ്രതീക്ഷ.

ഏകദേശം നൂറോളം അപേക്ഷകൾ ആണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിന് പുതിയ കോച്ചിനെ നിയമിക്കുന്ന വേളയിൽ ലഭിച്ചിരുന്നത്. അതിൽ എട്ടുപേരെ ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോരി ഉൾപ്പെടെ ഒരുപാട് മികച്ച പരിശീലകർ അതിൽ ഉൾപ്പെട്ടിരുന്നു. ഘട്ടം ഘട്ടമായുള്ള അഭിമുഖങ്ങൾക്കൊടുവിൽ മാനേജ്മെൻ്റ് ഇവാൻ വികുമനോവിച്ചിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Image Credits | FB

ഇവാൻ വുകമനോവിച്ച് 1977 ജൂൺ 19 ന് സെർബിയയിലെ ഉസൈസിലാണ് ജനിച്ചത്.
ഇവാൻ വുകമനോവിച്ചിന് 79 മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും 45 വിജയവും 12 സമനിലയും നേടാൻ അദ്ദേഹത്തിനായി. വെറും 22 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്. നിലവിൽ 4-2-3-1 എന്ന ഫോർമേഷനാണ് വുകമനോവിച്ചിന്റെ ഇഷ്ട ഫോർമേഷൻ. ഈ ഒരു ഘടന പിന്തുടർന്ന അദ്ദേഹത്തിന്റെ ടീമിന് 79 മത്സരങ്ങളിൽ നിന്നും 148 ഗോളുകൾ നേടാനും സാധിച്ചു. വെറും 92 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

സ്ലോബോഡ ഉസൈസിന്റെ യൂത്ത് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന അദ്ദേഹം ഒരു ഡിഫന്ററായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കളത്തിൽ മികവ് പുലർത്തി. കളിക്കളത്തിൽ അദ്ദേഹം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

സ്ലൊബോഡ യൂസൈസിൽ സീനിയർ ടീമിലേക്ക് വന്ന വുകമനോവിച്ച് അവർക്ക് വേണ്ടി 34 മത്സരങ്ങൾ കളിച്ചു. ഒബിലിക്, ബാർഡോ, ജർമൻ ബുണ്ടസ്ലിഗ ക്ലബ്ബ് എഫ് സി കോൾ, റഷ്യൻ ക്ലബ്ബ് ഡൈനാമിക് മോസ്കോ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞു. 248 മത്സരങ്ങൾ കളിച്ച വുകമനോവിച്ച് 12 ഗോളുകൾ സ്കോർ ചെയ്തു. വുകമാനോവിച്ച് 2011 ൽ തന്റെ 34 ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് പൂർണ്ണമായും വിരമിച്ചു. വിരമിച്ച് രണ്ട് വർഷത്തിന് ശേഷം പുതിയ റോളിൽ അദ്ദേഹം ഫുട്ബോളിലേക്ക് തിരിച്ചെത്തി.

2013-14 ലാണ് അദ്ദേഹം സ്റ്റാൻഡേർഡ് ലീജ് എന്ന ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായി ഫുട്ബോൾ കോച്ചിംഗ് കരിയർ സ്റ്റാർട്ട് ചെയ്യുന്നത്. വുകമനോവിച്ചിന്റെ പ്രവർത്തന ഫലമായി അടുത്ത സീസണിൽ തന്നെ അദ്ദേഹത്തെ ഹെഡ് കോച്ചായി നിയമിക്കുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. എന്തായാലും ഇപ്പോൾ പുതിയ പരിശീലകൻ്റെ പിറന്നാൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ആരാധകർ.