കഴിഞ്ഞ സീസൺ ഒഡീഷ എഫ്‌സിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും മോശം സീസൺ ആയിരുന്നു. 20 കളികളിൽ നിന്നും വെറും 2 വിജയങ്ങൾ മാത്രം സ്വന്തമാക്കി ഒഡിഷ പോയിൻ്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തായിരുന്നു. സ്റ്റുവർട്ട് ബാക്സ്റ്റർ എന്ന പരിചയ സമ്പന്നനായ കോച്ച് ആയിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ കീഴിൽ ടീമിൻ്റെ പ്രകടനം വളരെ മോശമായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ സീസണിൽ സ്പാനിഷ് പരിശീലകനായ കിക്കോ റാമിറെസിനെ തങ്ങളുടെ പുതിയ ഹെഡ് കോച്ചായി നിയമിച്ചിരിക്കുകയാണ് ഒഡിഷ എഫ്സി. 50 വയസുകാരനായ ഇദ്ദേഹം ഗ്രീക്ക് സൂപ്പർ ലീഗ് ക്ലബ്ബായ സാന്തി എഫ്‌സിയിൽ ആണ് അവസാനം പരിശീലിപ്പിച്ചത്.

സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയയെ അവരുടെ ഫുട്ബാൾ പദ്ധതികളുടെ ഹെഡ് ആയി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. മുൻ ഒഡീഷ ആയ കോച്ച് ജോസെപ് ഗൊംബാവു ഉൾപ്പെടുന്ന ഡിവി 7 എന്നറിയപ്പെടുന്ന വിദഗ്ദ്ധ സംഘം അടങ്ങിയ ഒരു ടീമിനെ വിയ ഒഡിഷയിൽ എത്തിക്കും.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായി പുറത്ത് പോയ ഒഡിഷ കോച്ചിംഗ് സ്റ്റാഫുകൾക്ക് പുറമെ മികച്ച താരങ്ങളെയും ടീമിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ലാൽറുവതാര, ഹൈദരാബാദ് എഫ്‌സി ഫുൾബാക്ക് സാഹിൽ പൻവർ, ഗോകുലം എഫ്സി താരം സെബാസ്റ്റ്യൻ തുടങ്ങി നിരവധി യുവ താരങ്ങളാണ് ഇതിനകം ഒഡിഷയിൽ എത്തിയത്. വരും ദിവസങ്ങളിൽ വിദേശ താരങ്ങളുടെ അടക്കം കൂടുതൽ സൈനിംഗുകൾ ഉണ്ടാവും.