ഗോവ പ്രോ ലീഗ് 2020-21 സീസണിൽ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയപ്പോൾ പകരക്കാരനായി വന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച വാസ്കോ എസ് സി താരം അനിൽ ഗൊവാങ്കറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഗോവ പ്രോ ലീഗ് സീസണിൽ മികച്ച പ്രകടനമാണ് ഈ 25 കാരൻ നടത്തിയത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിൻ്റെ മികച്ച സൈനിംഗുകളിൽ ഒന്നായി തന്നെ ഇതിനെ വിശേഷിപ്പിക്കാം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഗോകുലം കേരള എഫ്സി സൈൻ ചെയ്യാനിരുന്ന താരത്തെ അവസാന നിമിഷമാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഗൊവാങ്കറിന് ഒരു മൾട്ടി ഇയർ ഡീൽ ആണ് മുന്നോട്ട് വച്ചത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി അനിൽ വാസ്കോ എസ്‌സിയുടെ നിർണായക താരങ്ങളിൽ ഒരാളാണ്. 2020-21 സീസണിലും വാസ്കോ എസ് സിക്ക് വേണ്ടി അദ്ദേഹം മൂന്ന് ഗോളുകൾ നേടി. ജോക്വിം അബ്രാഞ്ചെസിനൊപ്പം ഈ സീസണിലെ ടീമിൻ്റെ ജോയിന്റ് ടോപ്പ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.

ഒരു ഫ്രീ ഏജൻ്റ് ആയിരുന്ന അനിൽ ഗൊവോങ്കർ സ്ഥിരതയാർന്ന പ്രകടനമാണ് വാസ്കോ എസ് സിക്ക് വേണ്ടി നടത്തിയത്. ഏത് സ്ഥാനത്തും കളിപ്പിക്കാൻ കഴിവുള്ള ഒരു കളിക്കാരനാണ് അനിൽ. വാസ്കോ എസ് സി താരങ്ങളായ സൂരജ് മൊണ്ടാൽ, ജോക്വിം അബ്രാഞ്ചസ് എന്നിവരുടെ അഭാവത്തിൽ ഒരു സ്ട്രൈക്കറായി കളത്തിലിറങ്ങിയ അദ്ദേഹം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു.

ഗോൾ കണ്ടെത്തുന്ന മിടുക്കിന് പുറമെ മികച്ച ഡ്രിബ്ലിങ്ങ് സ്കില്ലും സ്റ്റാമിനയും വേഗതയുമുള്ള താരം കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു മുതൽ കൂട്ടായിരിക്കും എന്നത് തീർച്ച. ടീമംഗങ്ങളുമായി മികച്ച കോമ്പിനേഷൻ കൊണ്ടുവരാൻ ഉള്ള കഴിവ് കാരണം അദ്ദേഹം ശ്രദ്ധേയനായിരുന്നു.

സെൻ്റർ ഫോർ‌വേർ‌ഡ് അല്ലാത്ത ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ബോക്സിൽ‌ സഹായിക്കാനും സ്കോർ‌ ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണ്. ലെഫ്റ്റ് റൈറ്റ് വിങ്ങുകളിലും അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിട്ടും സ്ട്രൈക്കർ ആയിട്ടുമൊക്കെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. ഈ സീസണിൽ ലെഫ്റ്റ് വിംഗിൽ ബ്ലാസ്റ്റേഴ്സിൻ്റെ നിർണായക സ്വാധീനം ആയിരിക്കും ഈ യുവതാരം.

ചെൽസി ഡിഫന്ററും മുൻ യുവന്റസ് പരിശീലകനായ മൗറീഷ്യോ സാരിയും ഇറ്റാലിയൻ ലീഗിലേക്ക്!