ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബാളിൻ്റെ തന്നെ ഘടനയും മുഖച്ഛായയും മാറ്റി എന്ന് ഹൈദരാബാദ് എഫ്സിയുടെ സൂപ്പർ താരം നിഖിൽ പൂജാരി. മികച്ച അടിസ്ഥാന സൗകര്യങ്ങളും കോച്ചിംഗ് സൗകര്യങ്ങളും അടക്കം ഐഎസ്എൽ ഇന്ത്യൻ ഫുട്ബാളിന് ഒരുപാട് നേട്ടങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറയുന്നു.

ഹൈദരാബാദ് എഫ്‌സിയിലെ ഏറ്റവും നിർണായക കളിക്കാരിൽ ഒരാളാണ് നിഖിൽ പൂജാരി. കഴിഞ്ഞ രണ്ട് സീസണുകളിലായി ഹൈദരാബാദിന് വേണ്ടി 28 മത്സരങ്ങൾ കളിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2020-21സീസണിൽ ഈ മിഡ്ഫീൽഡർ 10 കളികളിൽ മാനുവൽ മാർക്വേസിന്റെ കീഴിലുള്ള ടീമിനായി ഇറങ്ങി. മികച്ച പ്രകടനം നടത്തിയിട്ടും ഹൈദരാബാദിന്റെ രണ്ടാം സീസണിൽ സെമി ഫൈനലിലെത്താൻ അവർക്ക് കഴിഞ്ഞില്ല. സീസൺ അവസാനിച്ച് മാസങ്ങൾക്ക് ശേഷം ഐഎസ്എല്ലിന്റെ നേട്ടങ്ങളെ പറ്റി പറയുകയായിരുന്നു അദ്ദേഹം.

“ഹീറോ ഐ‌എസ്‌എൽ ഇന്ത്യൻ ഫുട്‌ബോളിനെ വളരെയധികം സ്വാധീനിച്ചു. ഇപ്പോൾ ഞങ്ങൾ കളിക്കാർക്ക് മികച്ച ഗ്രൗണ്ടുകളും സൗകര്യങ്ങളും മികച്ച കോച്ചുകളും ഉണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിന് സുസ്ഥിരവും രാജ്യത്തിന്റെ കായികരംഗത്തെ ദീർഘകാല ഭാവിയിൽ നല്ല സ്വാധീനം ചെലുത്തുന്നതുമായ ഒരു ഘടന കൊണ്ടുവന്നിട്ടുണ്ട്.” ഐ‌എസ്‌എൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.