ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പ് 2023 എ.എഫ്.സി ഏഷ്യൻ കപ്പ് എന്നിവയ്ക്കുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് ഖത്തർ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലും ഏഷ്യൻ കപ്പിലും ഇന്ത്യക്ക് യോഗ്യത നേടണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്.

അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് ഇയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 13 പോയിന്റുമായി ഖത്തർ ആണ് ഒന്നാമതാണ്. ഒമാൻ 12 പോയിന്റുമായി തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്തും ഉണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ ഇനി ഇന്ത്യക്ക് സാധിക്കില്ല. അത്കൊണ്ട് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി ലോകകപ്പിൽ യോഗ്യത നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മൂന്നാം സ്ഥാനം നേടിയാൽ 2023 ഏഷ്യൻ കപ്പ് ക്വാളിഫയർ മൂന്നാം റൗണ്ടിൽ എത്താൻ സഹായിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2022 ലെ ലോകകപ്പിനുള്ള യോഗ്യത ഇന്ത്യക്ക് ലഭിക്കാൻ സാധ്യത വിരളമാണ്. ശേഷിക്കുന്ന കളികളിൽ കഴിയുന്നത്ര പോയിന്റുകൾ നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2023 എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇടം നേടാനുള്ള ലക്ഷ്യത്തിലാണ് ബ്ലൂ ടൈഗേഴ്സ്. യുഎഇക്കെതിരെ 6-0 ൻ്റെ വലിയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ അതിന് മുമ്പ് ഒമാനിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ഇഗോർ സ്റ്റിമാക്കിൻ്റെ കീഴിലുള്ള ടീമിന് തന്റെ 12 മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് നേടാനായത്.

ഈ വർഷം ആദ്യം ഒമാനിനും യുഎഇക്കുമെതിരായ സൗഹൃദങ്ങൾ നഷ്ടമായതിനെത്തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ തിരിച്ചുവരവ് ടീമിനെ കൂടുതൽ ശക്തിപ്പെടുത്തും. പരിചയസമ്പന്നരായ നിരവധി കളിക്കാർ‌ ടീമിലേക്ക് മടങ്ങിവരുന്നു എന്നതാണ് ഇന്ത്യയുടെ വിജയത്തെ സഹായിക്കാൻ സാധ്യതയുള്ള മറ്റൊരു ഘടകം. ഇന്നത്തെ മത്സരത്തെ വളരെ ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.

ഇന്ത്യ vs ഖത്തർ സ്ക്വാഡ് ലിസ്റ്റ്

ഇന്ത്യ സ്ക്വാഡ്:

ഗോൾകീപ്പേഴ്സ്: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ധീരജ് സിംഗ്.

മിഡ്ഫീൽഡേഴ്സ്: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗെലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.

മിഡ്‌ഫീൽഡേഴ്സ്: ഉദാന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ്പ, പ്രണോയ് ഹാൽഡർ, സുരേഷ് സിംഗ്, അപുയ, സഹൽ അബ്ദുൾ സമദ്, യാസിർ എംഡി, ലാലിയാൻസുവാല ചാങ്‌തെ, ബിപിൻ സിംഗ്, ആഷിക് കുരുനിയൻ.

ഫോർവേഡ്സ്: മൻ‌വീർ സിംഗ്, സുനിൽ ഛേത്രി, ഇഷാൻ പണ്ഡിറ്റ.

ഖത്തർ സ്ക്വാഡ്:

ഗോൾകീപ്പേഴ്സ്: സാദ് അൽ-ഷീബ്, മേശാൽ ബർഷാം, മഹമൂദ് അബുനാഡ, സലാ സക്കറിയ.

ഡിഫൻഡേഴ്സ്: മുസാബ് ഖോഡർ, പെഡ്രോ മിഗുവൽ, താരെക് സൽമാൻ, ബസ്സാം അൽ-റവി, അഹമ്മദ് സുഹൈൽ, ബൗലാം ഖോക്കി, ഹോമം അഹമ്മദ്, സുൽത്താൻ അൽ ബ്രേക്ക്, അബ്ദുൽകരിം ഹസ്സൻ,

മിഡ്‌ഫീൽഡേഴ്സ്: സേലം അൽ ഹജ്രി, അസിം മഡിബോ, കരീം ബൗദിയാഫ്, ഖാലിദ് മുനീർ, അബ്ദുൽ അസീസ് ഹതീം, യൂസഫ് അബ്ദുൾ റസാഖ്, മുഹമ്മദ് വാദ്, ഹസ്സൻ അൽ ഹെയ്ഡോ, അബ്ദുല്ല അബ്ദുൽസലാം

ഫോർ‌വേർ‌ഡ്സ്: മുഹമ്മദ്‌ മുന്താരി, അൽ‌മോസ് അലി, അക്രം അഫിഫ്, ഇസ്മായിൽ‌ മുഹമ്മദ്‌, അഹമ്മദ്‌ അലാൽ‌ഡിൻ‌.

ലില്ലെ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര മൂന്ന് ക്ലബ്ബുകൾ!