ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ലീഗ് കമ്മിറ്റി ചേർന്ന യോഗത്തിൽ ഐ ലീഗ് ക്ലബ്ബുകളുടെ റിലഗേഷൻ റദ്ദാക്കുന്നതിൻ്റെ ഭാഗമായി ഫിഫയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതി. കഴിഞ്ഞ സീസണിലെ ഐ-ലീഗിലേക്കുള്ള തരംതാഴ്ത്തൽ ഒഴിവാക്കാൻ ഉള്ള പ്രധാന തീരുമാനം ആണ് കമ്മിറ്റി എടുത്തത്.

ടെക്‌നിക്കൽ ഡയറക്ടർ ഇസക് ഡോറുവിന്റെ നിർദ്ദേശ പ്രകാരം കോവിഡിൽ നിന്നുണ്ടാകുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ലോകമെമ്പാടുമുള്ള ഒരുപാട് രാജ്യങ്ങളിലെ ലീഗുകളിൽ ഇത്തവണ തരം താഴ്ത്തൽ നടപടി ഇല്ലാത്തതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നെതർലാൻഡ്‌സ് (എറെഡിവിസി), അർജന്റീന (ലിഗ പ്രൊഫഷണൽ ഡി ഫുട്ബോൾ), മെക്സിക്കോ (ലിഗാ എംഎക്സ്), റൊമാനിയ (ലിഗ 1), ജപ്പാൻ (ജെ-ലീഗ്, ജെ 2-ലീഗ്) എന്നീ ലീഗുകളിൽ ഈ പ്രാവശ്യം തരം താഴ്ത്തൽ നടപടി ഇല്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഹീറോ ഐ-ലീഗിൽ നിന്ന് ഒരു ടീമിനെയും പുറത്താക്കരുതെന്നും ഹീറോ ഐ-ലീഗിന്റെ 2021-22 സീസണിൽ നെറോക്ക എഫ്‌സിക്ക് കളിക്കാൻ അനുമതി നൽകണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കമ്മിറ്റിയിലെ ഈ തീരുമാനങ്ങൾ എ ഐ എഫ് എഫ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഐ-ലീഗിൽ മണിപ്പൂർ ആസ്ഥാനമായുള്ള നെറോക്ക എഫ്‌സി പോയിൻ്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ ഒരു തീരുമാനം നെറോക്ക എഫ്സിക്ക് ആശ്വാസമാണ്.