ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ടോപ് സ്കോററുമായ സുനിൽ ഛേത്രിയുടെ പിൻഗാമിയെ കണ്ടെത്താൻ ഇന്ത്യൻ ടീമിന് ഇപ്പോഴും സാധിച്ചിട്ടില്ല. ഇന്ത്യൻ ടീമിന് ഗോൾ സ്കോർ ചെയ്യാൻ 36 വയസ്സുകരാനായ താരത്തെ ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നു.

ബംഗ്ലാദേശിനെതിെരുള്ള ഇന്ത്യയുടെ വിജയം 731 ദിവസങ്ങൾക്ക് ശേഷമായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച മത്സരത്തിലും ഛേത്രിയുടെ വകയായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ഈ വിജയത്തോടെ 6 പോയിന്റുമായി ഇന്ത്യ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

രണ്ട് പ്രതിരോധകാർക്കിടയിൽ കടന്നു കയറി ഹെഡ് ചെയ്തായിരുന്നു ആദ്യ ഗോൾ. രണ്ടാമത്തെ ഗോർ സുനിൽ ഛേത്രി എന്ന പരിചയസമ്പത്തുള്ള കളിക്കാരന്റെ മനോഹമായ ഫിനിഷിലൂടെയായിരുന്നു. ഈ വിജയം ആരാധകർക്കിടയിലും ടീം അംഗങ്ങൾക്കും സന്തോഷം നൽക്കുന്നുണ്ടെങ്കിലും 130 കോടി ജനങ്ങളുള്ള രാജ്യം ഒരു വിജയം കാണാൻ ഛേത്രിയെ ആശ്രയിക്കേണ്ടി വരുന്നു.

ലോക കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിലേക്ക് പോയ ഇന്ത്യൻ ടീമിൽ മൻ‌വീർ സിംഗ്, ഇഷാൻ പണ്ഡിറ്റ് എന്നീ രണ്ട് സ്ട്രൈക്കർന്മാരാനുള്ളത്. ബംഗ്ലാദേശിനെതിരെയായ മൻവീരിന് മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ എടികെ താരം ഷൂട്ട് എടുക്കാൻ വൈകി പോയതിനാൽ ആ അവസരം നഷ്ടമായി. 19 അന്താരാഷ്ട്ര മത്സരങ്ങളിൽ 4 ഗോളുകൾ മൻവീർ നേടിയിട്ടുണ്ട്. എന്നാൽ വലിയ മത്സരങ്ങളിലെ പരിചയ കുറവ് താരത്തെ ബാധിക്കുന്നു.

36 കാരനായ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി 112 മത്സരങ്ങളിൽ നിന്ന് 72 ഗോളുകൾ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിൽ 2 ഗോളുകൾ സ്കോർ ചെയ്തതോടെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത പ്ലെയേസിന്റെ കൂട്ടത്തിൽ ലയണൽ മെസ്സിയെയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി.

അടുത്ത ഐ എസ് എൽ സീസൺ മുതൽ ഒരു മത്സരത്തിൽ 4 വിദേശ താരങ്ങളെ മാത്രമെ പിച്ചിൽ ഇറക്കാൻ കഴിയൂ. ഇത് ഇന്ത്യൻ താരങ്ങൾക്ക് അവസരം ഉണ്ടാക്കാൻ പറ്റുന്ന നിയമമാണെങ്കിലും ഇതിലൂടെയെങ്കിലും സുനിൽ ഛേത്രിയുടെ പിൻഗാമിയെ കണ്ടെത്താൻ സാധിക്കുമോ എന്ന് കണേണ്ടി വരും.

പരാഗ്വെയ്ക്കെതിരെയും ബ്രസീലിന് ജയം: ഗോളും അസിസ്റ്റുമായി വീണ്ടും നെയ്മർ മാജിക്!