ബാഴ്സലോണയുടെ എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ് സൂപ്പർ താരം ലയണൽ മെസ്സി. ഈ മാസം ഒന്നാം തിയതി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച മെസ്സിക്കായുള്ള പുതിയ കരാറിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബാഴ്സലോണ ആരാധകർ

അടുത്ത സീസണിലും മെസ്സി ബാഴ്‌സലോണയുടെ താരമായി തന്നെ കാണുമെന്ന് ആരാധകരും മാനേജ്മെൻ്റും പ്രതീക്ഷിക്കുന്നു. എന്നാൽ ബാഴ്സ മാനേജ്മെൻ്റ് നേരിടുന്ന പ്രധാന പ്രശ്നം എന്തെന്നാൽ എന്നാൽ ശമ്പള പരിധി സംബന്ധിച്ച ലാലിഗ നിയമങ്ങളാണ്. ഈ ഒരു പ്രതിസന്ധി കാരണം അവർക്ക് അദ്ദേഹത്തിൻ്റെ കരാർ പുതുക്കാൻ കഴിയുന്നില്ല.

ബാഴ്സലോണയിൽ തന്നെ തുടരാൻ മെസ്സി തൻ്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാലും അവരുടെ സാമ്പത്തിക പ്രതിസന്ധി വിട്ടൊഴിയാൻ അവർ മറ്റ് താരങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. ഈ ഒരു പ്രശ്നം കാരണം ഈ സീസണിൽ ഫ്രീ ഏജൻ്റ് ആയി നിൽക്കുന്ന താരങ്ങളെ സൈൻ ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ, മെംഫിസ് ഡീപ്പേ. എന്നിവരെയെല്ലാം ഫ്രീ ട്രാൻസ്ഫറിൽ ആണ് ബാഴ്സ സ്വന്തമാക്കിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മെസ്സിയെ സൈൻ ചെയ്യുന്നതിന് മുമ്പ് ചില വലിയ താരങ്ങളെ പുറത്താക്കാൻ ക്ലബ്ബ് നിർബന്ധിതരാണ് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അർജന്റീന. അദ്ദേഹത്തെ നിലനിർത്താൻ സാധ്യമായത് എന്തും ചെയ്യാൻ ബാഴ്സലോണ ശ്രമിക്കും. പക്ഷേ അവർക്ക് നിലവിലെ സാഹചര്യം സങ്കീർണമാണ്. പ്രതിസന്ധികൾ ഒക്കെ മറികടന്ന് ഉടൻ തന്നെ മെസ്സിയുടെ കരാറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ലിംഗാർഡിനായി വെസ്റ്റ് ഹാമിന് പുറമെ എവർട്ടണും രംഗത്ത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ ടീമിൽ എത്തിക്കുന്നതിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്റ്റ് ഹാം യുണൈറ്റഡും എവർട്ടണും ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ യുണൈറ്റഡിൽ നിന്നും വെസ്റ്റ് ഹാമിൽ ലോണിൽ എത്തിയ ലിംഗാർഡ് അവർക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

29 കാരനായ ലിംഗാർഡ് കഴിഞ്ഞ സീസണിൻ്റെ പകുതിക്ക് ശേഷമാണ് അദ്ദേഹം വെസ്റ്റ് ഹാമിൽ എത്തിയത്. വെസ്റ്റ് ഹാമിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച അദ്ദേഹം ഒമ്പത് ഗോളുകളാണ് അവർക്ക് വേണ്ടി അടിച്ചുകൂട്ടിയത്. അത്കൊണ്ട് തന്നെ വരും സീസണിലും ഈ ഒരു താരത്തെ നിലനിർത്താൻ ക്ലബ്ബ് അധികൃതർ താല്പര്യപ്പെടുന്നു.

എന്നാൽ ലിംഗാർഡ് അടുത്ത സീസണിലും ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരുമെന്ന് യുണൈറ്റഡ് കോച്ച് ഒലെ ഗുന്നാർ സോൾസ്‌ജെയർ പറയുന്നു. എന്നാൽ അവർക്ക് അദ്ദേഹത്തെ നിലനിർത്താൻ വലിയ തുക തന്നെ മുടക്കേണ്ടി വരും. യുണൈറ്റഡിൽ നിന്ന് ടീമിൽ എത്തിക്കാൻ വെസ്റ്റ് ഹാം ലിംഗാർഡിനായി 25 മില്ല്യൺ യൂറോ ആണ് മുന്നോട്ട് വെച്ചത്.

പ്രശസ്ത മാധ്യമമായ ദ സണ്ണിന്റെ റിപ്പോർട്ട് പ്രകാരം കോച്ച് ബെനിറ്റെസ് ലിംഗാർഡിനെ ടീമിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. എവർട്ടൺ ഈ സീസണിൽ ആൻഡ്രോസ് സൗസെൻഡിയെയും ഡെമറായി ഗ്രേയിയെയും ടീമിൽ എത്തിച്ചു എങ്കിലും ലിംഗാർഡിന് മികച്ച ഒരു സ്ഥാനം ആദ്യ ഇലവനിൽ ലഭിക്കും.