ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിന് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസ് യുണൈറ്റഡ് കോച്ചിന് തലവേദന സൃഷ്ടിക്കുന്നു. യുറോപ ഫൈനലിൽ ഇറങ്ങുന്ന റെഡ് ഡവിൾസിന്റെ സെന്റർ ബാക്ക് ജോടിയാക്കുന്നത് ആരാണ് എന്നതാണ് പ്രശ്നം.

സാധാരണ ക്യാപ്റ്റൻ ഹാരി മഗ്വെയ്റും വിക്ടർ ലിന്റലോഫും ആയിരുന്നു സെന്റർ ബാക്ക് ജോടി. എന്നാൽ കണങ്കാലിന് പരിക്കേറ്റ ക്യാപ്റ്റൻ വിശ്രമത്തിലാണ്. മഗ്വെറിന്റെ അസാനിധ്യത്തിൽ ലിന്റലോഫിനൊപ്പം എറിക് ബെയ്ലിയോ അല്ലെങ്കിൽ ആക്‌സൽ തുവാൻസെബെയോ ഇറങ്ങും.

Link to join the Galleries Review Facebook page

ബെയ്‌ലിയിലും തുവാൻസെബിലും ഒലെ ഗുന്നാർ സോൾസ്‌ജെയറിന്റെ മൂന്നാമത്തെയും നാലാമത്തെയും ചോയ്‌സ് സെന്റർ ബാക്കുകളാണ്. ഞാറാഴ്ച വോൾസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കുകൾ ബെയ്ലും തുവാൻ സെബിലും ആയിരുന്നു. 2-1 ന് യുണൈറ്റഡ് വിജയിക്കുകയും ചെയ്തു. മത്സരത്തിൽ ലിന്റലോഫിന് വിശ്രമം അനുവദിച്ചു.

ബെയ്‌ലിക്ക് അനുകൂലമായ ഘടകം ടാക്കിൾ ആണ്. ഐവറി കോസ്റ്റ് ഇന്റർനാഷണൽ ടാക്കിൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ തന്റെ ടീം അംഗത്തെ മറികടന്ന് 92.31 ശതമാനം വിജയശതമാനം ഉയർത്തിയിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ തുവാൻസെബെയുടെ എണ്ണം വെറും 54.17 ആണ്.

ഇവരിൽ പരിചയസമ്പന്നനായ സെന്റർ ബാക്ക് ബെയ്ലി ആണ്. ഇന്നത്തെ ഫൈനലിൽ ലിന്റലോഫിനൊപ്പം ബെയ്ലി ഇറങ്ങാനാണ് സാധ്യത.

കോപ്പ അമേരിക്ക അർജൻ്റീനയിൽ നിന്ന് യുഎസ്എയിലേക്ക് മാറ്റാൻ സാധ്യത!