2020-21 യൂറോപ്പ ലീഗ് കിരീടം വിയ്യാറയൽ നേടി. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ചു. ആവേശകരമായി നീണ്ടു നിന്ന മത്സരത്തിൽ 11 പെനാൽറ്റി ഷൂട്ട്ഔട്ടുകളാണ് എടുത്തത്. 11-10 ആയിരുന്നു സ്പാനിഷ് ക്ലബിന്റെ വിജയം.

10 പെനാൽറ്റികളും വിയ്യാറയലിന്റെ വലയിലെത്തിച്ച യുണൈറ്റഡ് 11മത്തെ പെനാൽറ്റി എടുത്ത സ്പാനിഷ് ഗോളി ഡി ഗയുടെ കിക്ക് സേവ് ചെയ്തു.

വിയ്യാറയൽ 4-4-2 ഫോർമാഷനിലും യുണൈറ്റഡ് 4-2-3 -1 എന്ന ഫോർമാ ഷനിലുമാണ് കളിച്ചത്. 29-ാം മിനുട്ടിലും 55-ാം മിനുട്ടിലും ആണ് ഇരു ടീമിന്റെയും ഗോൾ സ്കോർ ചെയ്തത്.

Link to join the Galleries Review Facebook page

29-ാം മിനുട്ടിൽ വിയ്യാറയൽ താരം ഡാനി പാരെജോയെ പെനാൽറ്റി ബോക്സിന് പുറത്ത് വെച്ച് കവാനി ഫൗൾ ചെയ്തു. ഡാനി പാരെജോ എടുത്ത ഫ്രീകിക്ക് ഈ സീസണിലെ ടോപ് സ്കോററായ മൊറേനോ ലക്ഷ്യം കണ്ടു.

നിരന്തരമായി അറ്റാക്ക് നടത്തിയ റെഡ് ഡവിൾസിന് ആദ്യ പതിയിൽ അപകടകരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ 55-ാം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ ഗോൾ. ക്ലബിനായി എഡിസൻ കവാനി ആണ് ഗോൾ സ്കോർ ചെയ്ത് .

ഏറ്റവും കൂടുതൽ ബോൾ കൈവശം വെച്ചത് യുണൈറ്റഡ് ആയിരുന്നു. ഏറ്റവും കൂടുതൽ ഷൂട്ടും അവരുടെ ഭാഗത്ത് നിന്നായിരുന്നു. പക്ഷെ അത് ഓൻ ടാർഗറ്റ് ഷൂട്ടായി കൺവേട്ട് ചെയ്യാൻ കഴിഞ്ഞില്ല. ആകെ 14 ഷൂട്ട് എടുത്ത മാഞ്ചസ്റ്റർ അതിൽ 2 എണ്ണം മാത്രമാണ് ടാർഗറ്റിലേക്ക് പോയത്.

യൂറോപ ഫൈനൽ ഇന്ന്: പ്രധാന താരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്!