വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ എതിരില്ലാതെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് എഫ്സി ബാഴ്സലോണ ചാമ്പ്യന്മാരായി. യൂറോപ്പിലെ ഏറ്റവും വലിയ വനിതാ ടൂർണമെന്റ് നേടിയ സ്പെയിനിൽ നിന്നുള്ള ആദ്യ ടീമാണ് ബാഴ്സ. ഈയിടെ ഏഴ് തവണ ചാമ്പ്യൻമാരായ ലിയോൺ തന്നെ കപ്പ് ഉയർത്തും എന്നായിരുന്നു ടൂർണമെന്റിന് മുന്നേ എല്ലാവരും കരുതിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ പിഎസ്ജി ക്ക് മുന്നിൽ അവർക്ക് അടിതെറ്റി.

രണ്ട് വർഷം മുമ്പ് ഫൈനലിൽ ബാഴ്‌സലോണയുടെ അലസതയോടെ ഉള്ള കളി കാരണം അവർക്ക് കിരീടം നഷ്ടമായിരുന്നു. അതിനാൽ ഇത്തവണ ചെൽസിയുടെ പ്രതിരോധനിരയെ തുടക്കം മുതലേ ആക്രമിച്ചായിരുന്നു ബാർസലോണയുടെ മുന്നേറ്റങ്ങൾ. വെറും 32 സെക്കൻഡിനുശേഷം ആദ്യ ഗോൾ നേടി. 36 മിനുട്ടിന് ഉള്ളിൽ ആണ് ബാർസ നാല് ഗോളുകളും നേടിയത്.

ബാഴ്സലോണ 2019 ഫൈനലിൽ ലിയോണിനോട് 4-1 ന് പരാജയപ്പെട്ടിരുന്നു. അഞ്ച് മിനിറ്റിനുശേഷം ഒരു ഗോൾ വഴങ്ങിയ ശേഷം ബുഡാപെസ്റ്റ് സ്റ്റേഡിയത്തിൽ അവർ ഹാഫ് ടൈമിന് മുമ്പ് 4-0 ന് പിന്നിലായിരുന്നു.

“യൂറോപ്യൻ ഫുട്‌ബോളിൽ ആധിപത്യം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ആശയം ഈ ഗെയിം വിജയിക്കുന്നത് യാത്രയുടെ ഭാഗമാണ്. ബുഡാപെസ്റ്റിൽ തോറ്റതും അതിന്റെ ഭാഗമായിരുന്നു. ഫൈനൽ ജയിക്കണം. അതാണ് ഞങ്ങൾ ചെയ്തത്. ഇത് സ്പാനിഷ് വനിതാ ഫുട്ബോളിലെല്ലാം വിജയമാണെന്ന് ബാർസ വനിതാ ടീം കോച്ച് ലൂയിസ് കോർട്ടസ് പറഞ്ഞു.