ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ വലിയ മാറ്റങ്ങൾ വരുത്താൻ യുവേഫ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഒരു നഗരത്തിൽ ഒരാഴ്ചക്കുള്ളിൽ സെമി ഫൈനലും ഫൈനലും നടത്താനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ സീസണിൽ കോവിഡ് 19 കാരണം പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ ക്വാട്ടർ ഫൈനൽ മുതൽ ഫൈനൽ വരെ മത്സരങ്ങൾ ഈ നഗരത്തിൽ വെച്ചാണ് നടത്താൻ നിർബന്ധിതരായി. ലിസ്ബണിലെ വേദികളിൽ സിംഗിൾ മാച്ച് നോക്കൗട്ട് ടൈ ആയി ഗെയിമുകൾ കളിച്ചു. ഒടുവിൽ ബയേൺ മ്യൂണിച്ച് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നിനെ ഒരു ഗോളിന് തോൽപ്പിക്കുകയായിരുന്നു.

Link to join the Galleries Review Facebook page

ഒരാഴ്ചക്കുള്ളിൽ സെമി ഫൈനലും ഫൈനലും നടത്തുന്നതിനെ ചാമ്പ്യൻസ് വീക്ക് എന്നു പറയും. കൂടുതാതെ നഗരത്തിൽ മത്സരങ്ങൾ കാണാൻ വരുന്ന ആരാധകർക്കായി ചാമ്പ്യൻസ് വീക്കിൽ വിവിധ ഗെയിമുകളും കലാപരിപാടികളും ഒരുക്കുക ഇത് പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി സീരിയസായി പരിഗണയിലാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യുവേഫ ഔദ്യോഗികമായി പ്ലാൻ പദ്ധതി തയ്യാറാക്കിയിട്ടില്ല. കാരണം ഈ പദ്ധതിയെ കുറിച്ച് ക്ലബുകളുമായി ചർച്ച നടത്തിയിട്ടില്ല. എൻ എഫ് എല്ലിന്റെ ആശയമാണ് യുവേഫ പകർത്താൻ ആഗ്രഹിക്കന്നതെന്ന് പറയപ്പെടുന്നു.

മെസ്സിയെ നിലനിർത്താൻ അംബാസിഡർ പദവി ഉൾപ്പെടെ ദീർഘകാല കരാറുമായി ബാഴ്‌സലോണ !