പുതിയ സീസൺ മുതൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുമെന്ന് യുവേഫ സ്ഥിരീകരിച്ചു. ഇനി ഈ ടൂർണമെൻ്റുകളിൽ ടീമുകൾക്ക് എവേ ഗോളിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. എവേ ഗോളുകൾക്ക് പുറമെ മറ്റ് നിയമങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സമനില ആണെങ്കിൽ ഓരോ മത്സരത്തിലും എക്സ്ട്രാ ടൈമും പെനാൽറ്റിയും ഉൾപ്പെടുത്തുമെന്ന് യുവേഫ പറയുന്നു. നിലവിൽ മത്സരം സമനില ആണെങ്കിൽ നോക്കൗട്ട് ഘട്ടം മുതലാണ് എക്സ്ട്രാ ടൈമും പെനാൽറ്റിയും ഉണ്ടായിരുന്നുള്ളൂ.

ടൂർണമെൻ്റ് കൂടുതൽ ജനകീയമാക്കാനാണ് ഇത്തരം തീരുമാനം എന്നാണ് യുവേഫ പറയുന്നത്. എവേ ഗോൾ നിയമങ്ങൾ കാലഹരണപ്പെട്ടു എന്നും നിയമം മാറ്റണം എന്നും ഇതിന് മുന്നേ ഫുട്ബോൾ ലോകത്ത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. പുതിയ പെനാൽറ്റി നിയമം വരുമ്പോൾ ചില ടീമുകൾ മത്സരം സമനിലയിലാക്കി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിക്കാൻ സാധ്യത ഉണ്ടെന്ന് ചിലർ വിമർശനമായി ഉന്നയിക്കുന്നു.

എതിർ ടീമിന് ആധിപത്യമുള്ള അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് സ്കോർ ചെയ്യുക എന്ന് വെച്ചാൽ എതിരാളികൾക്ക് അല്പം ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ ഉള്ള ഈ നിയമം ആധുനിക ഫുട്ബോളിൽ ഒരിക്കലും അനുയോജ്യമല്ല എന്നാണ് യുവേഫ കണ്ടെത്തൽ.

ഈ ഒരു നിയമം വരുന്ന സീസണിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യത ഉണ്ടെന്ന് യുവേഫ വിലയിരുത്തുന്നു. നിയമം അനുയോജ്യമല്ലെങ്കിൽ വീണ്ടും തിരികെ എത്തിക്കാം എന്നും അവർ കണക്ക് കൂട്ടുന്നു. എവേ ഗോൾ നിയമം ഇല്ലാത്ത പുതിയ സീസൺ എങ്ങനെ ആയിരിക്കുമെന്ന് ഉറ്റ് നോക്കുകയാണ് ആരാധകർ.

ബൊറൂസിയ ഡോർട്മുണ്ട് താരം എർലിംഗ് ഹാലാൻഡിനെ ഈ വർഷം സ്വന്തം തട്ടകത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ടീമുകളാണ് ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പുതിയ റിപ്പോർട്ടുകൾ പ്രകാരം 112 മില്യൺ യൂറോ ഈ നോർവെ സ്ട്രൈക്കറിനായി മുടക്കാൻ റയൽ തയ്യാറാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഹാലാൻഡിനും ഈ സമ്മറിൽ റയൽ മാഡ്രിഡിൽ എത്താനുള്ള താൽപര്യം ഉണ്ട് എന്നും റിപ്പോർട്ട് പറയുന്നു. ഡോർട്മുണ്ടിലെ മികച്ച പ്രകടനം കാരണം ഇന്ന് ഫുട്ബോൾ ലോകത്ത് മികച്ച താരമായി ഹാലാൻഡ്‌ വളർന്നിരിക്കുന്നു. 20 കാരനായ ഹാലാൻഡ് 59 മത്സരങ്ങൾ ആണ് ഡോർട്മുണ്ടിനായി കളിച്ചത്. 2020-21 സീസണിൽ മാത്രം 28 മത്സരങ്ങൾ കളിച്ച അദ്ദേഹം 27 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബ്ബുകളും ഹാലാൻഡിനെ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ മൂന്ന് ടീമുകൾക്ക് പുറമെ റയലും കൂടി മത്സരിക്കുമ്പോൾ ഏതെങ്കിലമൊരു ടീമുമായി അദ്ദേഹം ധാരണയിൽ എത്തുന്നത് വലിയ വിലക്ക് ആയിരിക്കും എന്നത് തീർച്ച

ഹാലാൻഡിന്റെ പിതാവ് ആൽഫ്-ഇംഗെ, ഏജന്റ് മിനോ റയോള എന്നിവർ ഈ വർഷം ആദ്യം മാഡ്രിഡ് സന്ദർശിച്ചിരുന്നു. അന്ന് നടക്കാതെ ഇരുന്ന ട്രാൻസ്ഫർ ഇപ്പോൾ നടക്കാൻ സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഡോർട്മുണ്ട് ഇതിനകം ജാദോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 80 മില്യൺ ഡോളർ നിരക്കിൽ വിൽക്കാൻ ധാരണയിൽ എത്തിയിട്ടുണ്ട്. സാഞ്ചോയുടെയും ഹാലാൻഡിൻ്റെയും ട്രാൻസ്ഫറിലൂടെ 200 മില്യൺ ഡോളറാണ് അവർ ലക്ഷ്യമിടുന്നത്.