ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി തന്നെ സ്വയം വിചാരിക്കണമെന്ന് സിറ്റി താരം റഹീം സ്റ്റെർലിംഗ് അവകാശപ്പെടുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോർട്ടോയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് യൂറോപ്പിലെയും ചാമ്പ്യൻമാർ ആകാൻ ശ്രമിക്കുന്നത്.

Link to join the Galleries Review Facebook page

അവസാന രണ്ട് മത്സരങ്ങളിലും ചെൽസി രണ്ടുതവണ സിറ്റിയെ തോൽപ്പിച്ചുവെങ്കിലും അന്നത്തെ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നുവെന്നാണ് സ്റ്റെർലിംഗ് അഭിപ്രായപ്പെടുന്നത്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ സിറ്റി ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഫൈനലിൽ ഇത് ആദ്യമായാണ് കളിക്കുന്നത്.

ഫിൽ ഫോഡൻ, ബെർണാഡോ സിൽവ, റിയാദ് മഹ്രെസ് തുടങ്ങിയവരുടെ മിന്നും ഫോം കാരണം സ്റ്റെർലിംഗിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല.
എന്നാൽ അഞ്ച് സബ്സിസ്റ്റ്യൂട്ട് ഉള്ളത് കാരണം അദ്ദേഹം പകരക്കാരന്റെ റോളിൽ വരുമെന്ന് കരുതാം.

ലിവർപൂൾ താരമായിരുന്ന സ്റ്റെർലിംഗ് 2015 ലാണ് സിറ്റിയിൽ എത്തുന്നത്. ഇത്തരം വലിയ മത്സരങ്ങളിൽ കളിക്കുക എന്നത് വളരെക്കാലമായുളള ലക്ഷ്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. “ഈ ക്ലബ്ബിൽൽ ഞാൻ വന്ന കാലം മുതൽ ഉള്ള എൻ്റെ ലക്ഷ്യമാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത്.” സ്റ്റെർലിംഗ് പറഞ്ഞു.

പ്രതാപം തിരിച്ചുപിടിക്കാൻ അർജന്റീന: കോപ്പ അമേരിക്ക ടീം പ്രിവ്യു !