2020 – 21 ലെ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് ചെൽസി. പോർച്ചുഗലിലെ പോർട്ടായിൽ നടന്ന മത്സരത്തിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു.

തുടക്കത്തിൽ തന്നെ സ്റ്റാംഫോർഡ് ബ്രിഡ്ജുകാർക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 39ാം മിനുട്ടിൽ അവരുടെ മികച്ച ഡിഫൻഡറിൽ ഒരാളായ തിയാഗോ സിൽവക്ക് പരിക്ക് കാരണം കളം വിടേണ്ടി വന്നു. അദ്ദേഹത്തിന് പകരം ഡെൻമാർക്ക് താരം ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ വന്നു.

Link to join the Galleries Review Facebook page

42ാം മിനുട്ടിലായിരുന്ന ആ വിജയ ഗോൾ പിറന്നത്. ആ ഒരു ടൈമിലെ ഡിവൻസിൽ വന്ന ഗ്യാപ്പിൽ മൗണ്ട് കൊടുത്ത ബോൾ ജർമ്മൻ താരം കൈ ഹാവെർട്സ് ഗോളിയെയും മറികടന്ന് കൃത്യമായി ഫിനിഷ് ചെയ്തു.

രണ്ടാം പകുതിയിൽ അറ്റാക്കിങിന്റെ സിറ്റിയുടെ കി പ്ലെയർ കെവിൻ ഡി ബ്രൂയിന 60-ാം മിനുട്ടിൽ കളം വിട്ടു. ചെൽസി ഡിവൻന്റർ റൂഡ്രിഗർ ഫൗൾ ചെയ്തതാണ് ബെൽജിയം താരം കളം വിടാൻ കാരണം. ഡി ബ്രൂയനെ പോയതിനു ശേഷം പെപ്പ് സിറ്റിയുടെ അക്രമണം കൂട്ടാൻ അർജന്റീനൻ താരം അഗ്യൂറോയെയും ബ്രസീൽ താരം ജീസസിനെയും രണ്ടാം പകുതിയിൽ ഇറക്കി. പക്ഷെ അവരും പരമാവധി ശ്രമിച്ചു.

പന്ത് അവകാശത്തിലും പാസിങിലും മുന്നിൽ നിന്നത് സിറ്റി ആയിരുന്നു. ഷൂട്ട് ഉതിർക്കുന്ന കാര്യത്തിൽ നേരിയ മുൻതൂക്കം ചെൽസിക്കായിരുന്നു. ചെൽസി താരം വെർണർക്ക് കിട്ടിയ ചാൻസ് കൃത്യമായി ഫിനിഷ് ചെയ്തിരുന്നെങ്കിൽ ഗോൾ നില ഇനിയും കൂടുമായിരുന്നു.

റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും ഓഫർ നിരസിച്ച് ജർമ്മൻ കോച്ച്!