യൂറോപ്പിലെ ഏറ്റവും മികച്ച ടീം ഏത് എന്ന് ഇന്ന് പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അറിയാം. ചാമ്പ്യൻസ് ലീഗ് കിരീടമണിയാൻ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് രാത്രി പരസ്പരം ഏറ്റുമുട്ടും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന ടീമുകൾ ആയതിനാൽ ലീഗിൽ ഈ സീസണിൽ ഇവർ രണ്ട് തവണ ഏറ്റുമുട്ടി. ഈ രണ്ട് ടീമുകളും എതിരെ വരുന്നത് മൂന്നാം തവണയാണ്. രണ്ട് തവണ നേർക്കുനേർ വന്നപ്പോഴും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെൽസിയാണ് വിജയിച്ചത്. ഇന്നത്തെ വിജയത്തോടെ അതിനൊക്കെ മധുര പ്രതികാരം ചെയ്യാൻ ആയിരിക്കും സിറ്റി ശ്രമിക്കുക.

Link to join the Galleries Review Facebook page

പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിട്ടും എഫ്‌എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ഇത് ചെൽസി ഫാൻസിനിടയിൽ ചെറിയൊരു ആശങ്കക്ക് വഴിവെക്കുന്നു.

ചെൽസി പരിശീലകൻ തോമസ് ടുഷേലും സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ്. ഇരു ടീമുകളും പെനാൽറ്റി പരിശീലനം അടക്കം വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് കലാശ പോരാട്ടത്തിനിറങ്ങുന്നത്.

പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങാതിരുന്ന എഡ്വാർഡ് മെൻഡിയും മിഡ്ഫീൽഡർ എൻഗോളോ കാന്റേയും ചെൽസി സ്റ്റാർട്ടിംഗ് ഇലവനിൽ ഇന്ന് തിരിച്ചെത്തും.

ഞായറാഴ്ച ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിൽ വാരിയെല്ലിന് പരിക്കേറ്റ മെൻഡി സുഖം പ്രാപിച്ചു. കാന്റെയും തന്റെ ഹാംസ്ട്രിംഗ് ഇഞ്ചുറിയിൽ നിന്നും സുഖം പ്രാപിച്ചതായി ചെൽസി കോച്ച് ടുഷേൽ പറഞ്ഞു.

പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ ക്യാപ്റ്റൻ ഫെർണാണ്ടീഞ്ഞോയുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റിയിരുന്നു. എന്നാൽ ഗുണ്ടോഗൻ്റെ പരിക്ക് ഗുരുതരമല്ല

ഇന്നത്തെ മത്സരത്തിൽ എന്തായാലും ഇരു ടീമുകളും പരിശീലകരും രണ്ടും കല്പിച്ചാണ്. ഏതൊക്കെ താരങ്ങൾ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥാനം കണ്ടെത്തും എന്ന് വരും മണിക്കൂറിൽ അറിയാം. രണ്ട് ടീമുകളും മികച്ച താരങ്ങളെ തന്നെ അണിനിരത്തും എന്നുറപ്പാണ്. പരിക്കുകളോ മറ്റ് പ്രതിബന്ധങ്ങളോ ഇരു ടീമുകൾക്കും ഇല്ലാത്തത് കൊണ്ട് മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റ്ലറ്റിക്കോ മാഡ്രിഡുമായി സ്വാപ് ഡീലിന് ശ്രമിക്കുന്നു. ലിവർപൂൾ കൊണാറ്റയുമായുള്ള കരാർ പൂർത്തിയാക്കി!