പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകൾ ബാഴ്സലോണ യുവതാരം ഇലൈക്സ് മോറിബറെ സ്വന്തമാക്കാൻ ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്. നിരവധി ക്ലബ്ബുകൾ താരത്തെ നോട്ടമിട്ടത്തിനാൽ താരവുമായി പുതിയ കരാറിനെ സംബന്ധിച്ച് ചർച്ച നടത്തും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മാർക്ക റിപ്പോർട്ട് പ്രകാരം 18 കാരനായ മിഡ്ഫീൽഡറെ നിലനിർത്താൻ എഫ് സി ബാഴ്സലോണ ശ്രമിക്കുന്നുണ്ട്. ഈ സീസണിൽ സീനിയർ ടീമിൽ ചേർന്ന മോറിബ 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും 3 അസ്റ്റിസ്റ്റും നേടിയിട്ടുണ്ട്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ജോദാൻ സാഞ്ചോയെ സൈൻ ചെയ്യാൻ ഒരുങ്ങന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ക്ലബ്ബ് ബൊറൂസിയ ഡോർമുണ്ട് മുന്നോട്ട് വെച്ച നിബന്ധനങ്ങൾ അംഗീകരിച്ചതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ കൊല്ലത്തെ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ റെഡ് ഡെവിൾസ് സാഞ്ചോയെ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഡോർമുണ്ട് മുന്നോട്ട് വെച്ച വൻ തുക മുടക്കാൽ കഴിഞ്ഞില്ല. 108 മില്യൺ ഡോളറാണ് താരത്തിന്റെ റിലീസിംഗ് ക്ലോസായി ബുഡസ്ലിഗ ക്ലബ്ബ് മുന്നോട്ട് വെച്ചത്. സാഞ്ചോ ഈ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 20 അസിസ്റ്റുകൾക്കൊപ്പം 16 ഗോളുകൾ നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ചായി വുകമനോവിച്ച് എത്തുമ്പോൾ!