എഫ്‌സി ബാഴ്‌സലോണയിൽ ഈ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ മികച്ച സൈനിങുകൾ വന്നു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ താരങ്ങൾ മറ്റു ക്ലബ്ബിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. എഫ്സി ബാഴ്സലോണ ജുവാൻ ലാപോർട്ട ഒരു മികച്ച സ്ക്വാഡ് 2021 – 22 സീസണിലേക്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഫ്രീ ഏജന്റായ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സി കാരാർ പുതുക്കാൻ ലപോർട്ടയ്ക്ക് സാധിച്ചു. 50% വേതനം വെട്ടി കുറച്ചാണ് ബാഴ്സലോണയുമായി അർജന്റീനൻ താരം പുതിയ കരാറിൽ ഒപ്പു വെച്ചത്. അറ്റാക്കിങിൽ മികച്ച ഓപ്ഷനുകളാണ് വരുന്ന സീസണിൽ ക്ലബ്ബിന് ഉള്ളത്. അതിൽ ഒരാളാണ് ഡച്ചുകാരനായ മെംഫിസ് ഡെപ്പേ. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോനൈസിൽ നിന്നുമാണ് ഈ 27 കാരനെ ബാഴ്സലോണ സ്വന്തമാക്കിയത്.

9 എന്ന ആക്രമണത്തിൽ മെംഫിസിന്റെ വൈദഗ്ദ്ധ്യം ബാഴ്‌സലോണയെ സഹായിക്കും. കീ പാസുകളും കൊടുക്കുന്നതിലും കൗണ്ടർ അറ്റാക്കിങ്ങിലും മറ്റു ടീമുകൾക്ക് മെംഫിസ് നല്ല ഭീഷണി ഉണ്ടാക്കുമെന്നത് ഉറപ്പാണ്. സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ച വെക്കാനും പ്ലെ മെയ്ക്കറായും കളിക്കാൻ ഈ താരത്തിന് കഴിയും. ലെഫ്റ്റ് വിങറായും സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കാൻ മെംഫിസ് ഡെപ്പേക്ക് കഴിയും.

മെംഫിസ് ഡെപ്പേ യൂറോ കപ്പിൽ നെതർലന്റിസിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അദ്ദേഹം നാല് മത്സരങ്ങളിൽ നിന്ന് 2 ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗ് 1 ൽ ഒളിമ്പിക് ലിയോനൈസിന് വേണ്ടി 37 മത്സരങ്ങളിൽ നിന്ന് 20 ഗോളും 12 അസിസ്റ്റും താരം നേടിയിട്ടുണ്ട്.

സെർജിയോ അഗ്യൂറോയാണ് ബാഴ്സയ്ക്ക് അറ്റാക്കിങിലെ മറ്റൊരു ഓപ്ഷൻ. ഫ്രീ ഏജന്റായ താരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ക്ലബ്ബ് സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ നമ്പർ 9 ന്റെ താരത്തിന്റെ അഭാവം ബാഴ്സലോണയ്ക്ക് ഉണ്ടായിരുന്നു. അഗ്യൂറോയുടെ വരവോടെ അതിനൊരു പരിഹാരമാവും എന്ന് കരുതുന്നു. കഴിഞ്ഞ സീസണിൽ അഗ്യൂറോയ്ക്ക് പ്രീമിയർ ലീഗിൽ മികച്ച പ്രകടങ്ങളൊന്നും കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. പരിക്കായിരുന്ന താരത്തിന് വെല്ലുവിളിയായി തീർന്നത്.

പരിക്ക് മാറി അൻസു ഫാതിയും ബാഴ്സ അറ്റാക്കിങിൽ തിരിച്ച് എത്തിയിട്ടുണ്ട്. 18 കാരന് കഴിഞ്ഞ സീസണിൽ ഡിസംബർ മുതൽ താരം പരിക്കിന്റെ പിടിയിലായിരുന്നു. 7 മത്സരങ്ങൾ മാത്രമാണ് ഈ ലാ മാസിയ താരം ബാഴ്സയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ചത്.

യൂറോ കപ്പിൽ പരിക്കേറ്റ ഫ്രഞ്ച് വിങർ ഉസ്മാൻ ഡംബലയുടെ തിരിച്ചു വരവ് ഒക്ടോബർ വരെ ആകും എന്നാണ് നിലവിലെ റിപ്പോർട്ട്. ഡംബലയുടെ കരാർ ചർച്ചയിൽ താരത്തിന്റെ ഏജന്റുമായി ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല. താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. പോർച്ചുഗീസ് താരമായ ട്രിൻ‌കാവോ വായ്പാടിസ്ഥാനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവർഹാംപ്ടണിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു. ഈ പോർച്ചുഗീസ് താരത്തിന് പകരം അലക്സ് കൊളാഡോ ബാഴ്സ ബി ടീമിൽ നിന്നും സീനിയർ ടീമിലേക്ക് വന്നിട്ടുണ്ട്.

മറ്റൊരു ഫ്രഞ്ച് താരമായ അന്റോണിയോ ഗ്രീസ്മാൻ സ്വാപ് ഡീലിലൂടെ അറ്റ്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുമെന്നാണ് പറയപ്പെടുന്നത്. ഗ്രീസ്മാൻ പോയി കഴിഞ്ഞാൽ താരത്തിന്റെ വിടവ് സെർജിയോ അഗ്യൂറോയിലൂടെ മാറ്റാൻ ക്ലബ്ബിന് സാധിക്കും. യൂറോയിൽ ഡെന്മാർക്കിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച മാർട്ടിൻ ബ്രാത്‌വെയ്റ്റ് പ്രീമിയർ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.