റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുന്ന കാർലോ അൻസെലോട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒരു പാട് ഉണ്ട് റയലിൽ. പ്രധാന പ്രശ്നം ഗോൾ സ്കോർ ചെയ്യേണ്ട കാര്യത്തിലാണ്. ഇപ്പോഴത്തെ റയലിന്റെ പെർഫോർമെൻസ് നോക്കുമ്പോൾ ഗോൾ സ്കോർ ചെയ്യാൻ ഫ്രാൻസ് സ്ട്രൈക്കർ കരീം ബെൻസെമയെ ക്ലബ്ബ് അമിതമായി ആശ്രയിക്കേണ്ടി വരുന്നു. മികച്ച ഒരു മുന്നേറ്റം ഉണ്ടാക്കി എടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2013 ൽ ടോട്ടനത്തിൽ നിന്നും ഗാരത് ബെയ്ലിനെ കൊണ്ടു വന്ന് ബിബിസി എന്ന ത്രയം രൂപീകരിച്ചത് അൻസെലോട്ടി ആയിരുന്നു. 2013-14 സീസണിൽ 92 ഗോളുകളാണ് ബിബിസി ത്രയം അടിച്ചു കൂടിയത്. 2014-15 സീസണിൽ ഗോളിന്റെ എണ്ണം 100 ആയി കൂടി. ആ രണ്ട് സീസണുകളിൽ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിര ആയിരുന്നു റയലിന്റേത്. എന്നാൽ ക്ലബ്ബിന്റെ ഇപ്പോഴത്തെ അറ്റാക്കിംഗ് ശൈലി തികച്ചും വ്യത്യസ്തമാണ്.

2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടു. ഗാരത് ബെയ്ൽ യൂറോ കപ്പിന് ശേഷം മാത്രമെ ഭാവി പരിപാടിയെ കുറിച്ച് ആലോച്ചിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗോൾ സ്കോർ ചെയ്യാൻ ബെൻസെമയെ ആശ്രയിക്കേണ്ടി വരുന്നു എന്നത്കൊണ്ട് താരം കൂടുതൽ സമ്മർദ്ദത്തിലാകും. റയലിലെ മറ്റു സ്ട്രൈക്കർമാരുടെ പ്രകടനം വളരെ ദയനീയമാണ്. വിനീഷ്യസ് അഞ്ച് ഗോളും ഈഡൻ ഹസാർഡ്, ലൂക്ക ജോവിക് എന്നിവർ നേടിയത് 4 ഗോളുകളുമാണ് നേടിയത്.

അറ്റാക്കിംഗിലെ ഈ ഒരു പ്രശ്നം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പരിഹരിക്കാൻ റയൽ ശ്രമിക്കുന്നുണ്ട്. പാരീസ് സെന്റ് ജെർമെയ്ന്റെ കെലിയൻ എംബപ്പേ ബൊറൂസിയ ഡോർമുണ്ടിന്റെ എർലിംഗ് ഹാലാൻഡ് ഇവരിൽ ഒരാളെ ക്ലബ്ബിൽ എത്തിച്ചാൽ ഗോൾ വരൾച്ച അവസാനിപ്പിക്കാൻ കഴിയും എന്ന് ക്ലബ്ബ് കരുതുന്നു.