1. ഗ്രീസ്മാനെ വിൽക്കുന്നത് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല.

നിലവിൽ ബാഴ്‌സലോണയ്ക്ക് സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. എന്നാൽ വരുന്ന സീസണിലേക്ക് മികച്ച കളിക്കാരെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ നിലവിൽ ക്ലബ്ബിലുള്ള പ്ലെയേസിനെ വിൽക്കാനുള്ള സാധ്യയേറുന്നു. അതിൽ ഒരാളാണ് ഫ്രഞ്ച് കാരനായ അന്റോണിയോ ഗ്രീസ്മാൻ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഫ്രഞ്ചുകാരന്റെ സ്വന്തമാക്കണമെങ്കിൽ കൂടുതൽ തുക ചെലവാക്കേണ്ടി വരും. കോവിഡ് 19 കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി എല്ലാ ക്ലബ്ബിനും ഉണ്ട്. താരത്തെ സ്വന്തമാക്കുന്ന ടീം ക്ലബ്ബിനും ട്രാൻസ്ഫർ ഫീസ് നൽക്കേണ്ടി വരും. കൂടിയ വേതനത്തിൽ 30 കാരനെ സൈൻ ചെയ്യാൻ മറ്റു ക്ലബ്ബുകൾ വരുമോ എന്നത് സംശയമാണ്.

ബാർസലോണ ക്യാപ്റ്റനായ ലയണൽ മെസ്സി ഇപ്പോഴും ഫ്രീ ഏജന്റായി തന്നെയാണ് ഉള്ളത്. എന്നിരുന്നാലും ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലപോർട്ട മെസ്സി ക്ലബ്ബുമായി കരാർ പുതുക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ കാരാൻ പുതുക്കാൻ വലിയൊരു തുക ആവിശ്യമാണ്. ആ ഒരു വലിയ തുക ക്ലബ്ബിന് കണ്ടെത്തണമെങ്കിൽ ഏതെങ്കിലും ഒരു പ്രധാന കളിക്കാരനെ വിൽക്കേണ്ടി വരും.

ഈ ഒരു സാഹചര്യത്തിൽ അന്റോണിയോ ഗ്രീസ്മാനെ വിൽക്കലാണ് ക്ലബ്ബിന്റെ അവസാനത്തെ ഏറ്റവും മികച്ച ഓപ്ഷൻ. പിന്നെ ഫിലിപ്പ് കുട്ടിഞ്ഞോയെ ബാർസ സൈൻ ചെയ്ത്തിനു ശേഷം താരത്തിന്റെ ഇപ്പോഴത്തെ അടിസ്ഥാന വില ഇപ്പോൾ വളരെ അധികം കുറഞ്ഞിരിക്കുകയാണ്. നിലവിൽ ബ്രസീലിയൻ മിഡ്ഫീൽഡർക്ക് പരിക്കേറ്റതിനാൽ താരം വിശ്രമത്തിലാണ്. അദ്ദേഹത്തെ വീണ്ടും ലോണിന് വിടുന്നതിൽ ക്ലബ്ബിന് താൽപര്യമില്ല.

ക്ലബ്ബ് വിട്ടു പോകുന്ന ഇനിയേസ്റ്റക്ക് പകരക്കാനായി 2018 ൽ ലിവർപൂളിൽ നിന്നുമാണ് കുട്ടിഞ്ഞോയെ ബാർസ സൈൻ ചെയ്തത്. താരം ആദ്യത്തെ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ ബ്രസീലയൻ കാരന് അത് മികച്ച പ്രകടനം തുടർന്നു കൊണ്ടു പോകാൻ സാധിച്ചില്ല. അതിനു ശേഷം 2019/ 20 സീസണിൽ താരത്തെ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലേക്ക് ലോണിന് പോയി.

ആ സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നിരവധി കിരീടങ്ങൾ ബയേണിനൊപ്പം നേടാൻ താരത്തിന് സാധിച്ചു. അതിനു ശേഷം ബാർസയിലേക്ക് താരം തിരിച്ചു വരികയും ചെയ്തു. തുടർന്ന് കുട്ടിഞ്ഞോയ്ക്ക് കഴിഞ്ഞ ഡിസംബറിൽ പരികേൽക്കുകയും ചെയ്തു. അതിനു ശേഷം താരം ഇതുവരെ പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനായിട്ടില്ല.

പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മക്കുന്ന മറ്റൊരു ബാർസ പ്ലെയറായ ഉസ്മാൻ ഡെംബെലിനെ വിൽക്കുന്നത് ഇപ്പോൾ പരിക്ക് ഒരു തടസ്സമായി വന്നിരിക്കുകയാണ്. യൂറോ കപ്പിൽ ഹംഗറിക്കെതിരെയായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

  1. ബാർസ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ആഴ്സണൽ

ബോസ്നിയ ഇന്റർ നാഷണലായ മിറാലെം പ്യാജ്നിക്കിനെ സൈൻ ചെയ്യാൻ ആഴ്സണലിന് താൽപര്യമുണ്ടെന്ന് കറ്റാലൻ പത്രമായ സ്പോർട്ടിങ് റിപ്പോർട്ടി ചെയ്യപ്പെടുന്നു. യുവന്റസുമായി ഒരു സ്വാപ് ഡീലിൽ ബാർസയിലേക്ക് വന്ന താരമാണ് മിറാലെം പ്യാജ്നിക്.

ആഴ്സണലിന് ഇപ്പോൾ ഒരു സെൽട്രൽ മിഡ്ഫിൽഡറുടെ ആവശ്യം ഉണ്ട്. ഗ്രാനിറ്റ് ഷാക്ക റോമയിൽ ചേരാൻ ഒരുങ്ങുകയാണ്. മറ്റൊരു മിഡ്ഫീൽഡറായ മാറ്റിയോ ഗ്വെൻഡൗസി ഫ്രഞ്ച് ക്ലബ്ബ് മാർസേലിനൊപ്പം ചേർന്നു കഴിഞ്ഞിരിക്കുന്നു. ഈ ഒരു അവസ്ഥയിൽ ബോസ്നിയ മിഡ്ഫീൽഡറെ ആഴ്സണിലിന് ആവിശ്യമാണ്.

ഇതിനിടയിൽ പ്യാജ്നികിനെ ലോണിൽ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിക്കും ടോട്ടനത്തിനും താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.