ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡിനെയും വെയ്ൽസ് വിങർ ഗാരത് ബെയിലിനെയും വിൽക്കാനൊരുങ്ങി റയൽ മാഡ്രിഡ്. ഹസാർഡ് , ബെയ്ൽ എന്നിവരോടൊപ്പം സെർബിയൻ ഫോർവേഡർ ലൂക്ക ജോവിക്കിനും വേണ്ടി മാഡ്രിഡ് ഓഫറുകൾ സ്വീകരിക്കുന്നുണ്ട്.

പി എസ് ജി താരം കെലിയൻ എംബപ്പയെയും ഡോർമുണ്ട് താരം ഹാലാണ്ടിനെയും സ്വന്തമാക്കാനുള്ള ഫണ്ട് കണ്ടെത്താനാണ് താരങ്ങളെ വിൽക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ ചെൽസിയോട് പരാജയപ്പെട്ട റയൽ മാഡ്രിഡിന് ഈ സീസണിൽ ഒരു നേടാൻ കഴിഞ്ഞില്ല. 2009 – 10 സീസണിനു ശേഷം ആദ്യമായിട്ടാണ് ട്രോഫിയൊന്നും നേടാതെ മാഡ്രിഡ് ഒരു സീസൺ ഫിനിഷ് ചെയ്യുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

രണ്ട് വർഷം മുമ്പ് ചെൽസിയിൽ നിന്നും 130 മില്യൺ ഡോളറിനാണ് ഹസാർഡിനെ റയൽ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരകാരനായി കൊണ്ടു വന്ന താരമാണ് ഹസാർഡ്. പക്ഷെ താരത്തിന് വലിയ പെർഫോമൻസൊന്നും കാഴ്ച വെക്കാൻ കഴിഞ്ഞില്ല. പരിക്ക് കാരണം ബെൽജിയം താരം 2 വർഷത്തിൽ ആകെ കളിച്ചത് 43 മത്സരങ്ങളാണ്.

ഈ സീസണിന്റെ പകുതിയിൽ വായ്പ അടിസ്ഥാനത്തിൽ ടോട്ടൻഹാമിലേക്ക് പോയതാണ് ഗാരത് ബെയ്ൽ. തന്റെ പഴയ ക്ലബിനു വേണ്ടി താരം 16 ഗോളുകൾ നേടി. കഴിഞ്ഞ ഞാറാഴ്ച ലെസ്റ്ററിനെതിരെ രണ്ടാം പകുതിയിൽ ഇറങ്ങിയ താരം രണ്ട് ഗോളുകൾ നേടി ഈ സീസൺ അതി ഗംഭീരമായി അവസാനിച്ചു. റയലുമായി വേയ്ൽസ് ക്യാപ്റ്റന് 2022 വരെ കരാർ ഉണ്ട്. തന്റെ ഭാവിയെ കുറിച്ച് താൻ ഒരു തീരുമാനമെടുത്തിട്ടുണ്ട് എന്നും അത് യൂറോ കപ്പിന് ശേഷം വ്യക്തമാക്കുമെന്നും ലെസ്റ്ററിനെതിരെയുള്ള മത്സരത്തിന് ശേഷം താരം പറഞ്ഞു.

സർവ്വാധിപത്യത്തോടെ കാനറികൾ: കോപ്പ അമേരിക്ക ബ്രസീൽ ടീം പ്രിവ്യു!