റയൽ മാഡ്രിഡുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി സ്പാനിഷ് മാധ്യമായ എബിസി റിപ്പോർട്ട് ചെയ്തു. താരത്തിനായി ക്ലബ്ബ് ഗംഭീര യാത്രയയപ്പാണ് ഒരുക്കുന്നത് എന്നും എബിസി പറയുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2005 മുതൽ ഈ സ്പെയിൻ താരം റയലിൻ്റെ വെള്ള കുപ്പയാമണിയുന്നു. അതിന് ശേഷം ഇതുവരെ അദ്ദേഹം മാറി ചിന്തിച്ചിട്ടില്ല. എന്നാൽ പുതിയ കരാർ ഒപ്പിടുന്നതിൽ ക്ലബുമായുണ്ടായ ചില അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹം ക്ലബ് വിടാൻ ഒരുങ്ങുകയാണ്.

35 വയസുകാരനായ റാമോസിന് രണ്ട് വർഷത്തെ കരാർ ആയിരുന്നു ആഗ്രഹം പക്ഷേ റയൽ മാഡ്രിഡ് അദ്ദേഹത്തിന് 1വർഷത്തിൽ കോതൽ കരാർ കൊടുക്കാൻ തയ്യാറല്ല. റാമോസിനായി ഒരു പ്രത്യേക വിടവാങ്ങൽ പരിപാടി തന്നെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്ലബ്ബിൽ നേടിയ 22 ട്രോഫികളോടൊപ്പം റാമോസിനെ അവതരിപ്പിച്ച് ഗംഭീര വിടവാങ്ങൽ തന്നെയാണ് റയൽ ആലോചിക്കുന്നത്.

റാമോസ് റയൽ മാഡ്രിഡ് ലെജന്റ്സിൽ ഒരാളാണ് എന്നതിൽ തർക്കമില്ല. മാഡ്രിഡിൽ തുടരാനാണ് താരം ആഗ്രഹിച്ചത്. എന്നാൽ കരാർ പൂർത്തിയാകാത്തത് കാരണം ടീം വിടും എന്നുറപ്പാണ്. 30 വയസ്സിന് മുകളിലുള്ള കളിക്കാർക്കായി ഒരു വർഷത്തെ കരാർ മാത്രമേ നൽകൂ എന്നാണ് റയൽ പറയുന്ന വാദം. റാമോസിൻ്റെ കാര്യത്തിലും ക്ലബ്ബ് വിട്ടുവീഴ്ചക്ക് തയ്യാറല്ല.

ക്ലബ്ബുമൊത്തുള്ള 16 വർഷത്തെ കരിയറിൽ നേടിയ 22 ട്രോഫികൾക്കൊപ്പം നിന്ന് അദ്ദേഹത്തിന് വിടവാങ്ങൽ അവസരം ഒരുക്കി കൊടുക്കുന്നത് അദ്ദേഹത്തിനും ആരാധകർക്കും അവിസ്മരണീയമായിരിക്കും എന്നത് തീർച്ച.

റാമോസ് ക്ലബ്ബ് വിടുന്നതിന് പിന്നാലെ പാരീസ് സെന്റ് ജെർമെയ്ൻ അടക്കം ഒട്ടേറെ മുൻനിര ക്ലബ്ബുകൾ അദ്ദേഹത്തിന് പിന്നാലെയുണ്ട്. മറ്റൊരു റയൽ മാഡ്രിഡ് സെന്റർ ബാക്കായ റാഫേൽ വരാനെയും ഈ സീസണിൽ ടീം വിടാൻ സാധ്യത ഏറെയാണ്. 61 മില്യൺ ഡോളർ മാർക്കറ്റ് വാല്യൂ ഉള്ള വരാനെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും രംഗത്തുണ്ട്.