1. കുട്ടീഞ്ഞോയുടെ മടങ്ങി വരവിനെ കുറിച്ച് ക്ലോപ്പിന്റെ പ്രതികരണം.

2018 ലെ വിന്റർ ട്രാൻസ്ഫർ വിന്റോയിലാണ് ലിവർപൂളിൽ നിന്നും ഫിലിപ്പെ കുട്ടീഞ്ഞോ എഫ് സി ബാഴ്സലോണയിൽ എത്തിയത്. ഇപ്പോൾ ബാർസലോണ കടുത്ത സാമ്പത്തിക പ്രതിസന്ധികളാലും താരത്തിന്റെ മോശം പ്രകടനത്താലും കുട്ടീഞ്ഞോയെ വിൽക്കാൻ നോക്കുകയാണ് കാറ്റലൻ ക്ലബ്ബ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ബാർസലോണയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ കൈമാറ്റത്തിൽ ഇപ്പോൾ ഏറ്റവും മികച്ച ഓപ്ഷൻ ലിവർപൂൾ തന്നെയാണ്. കാരണം കുട്ടീഞ്ഞോയെ ലിവർപൂളിൽ നിന്നും ബാർസ സൈൻ ചെയ്ത കാരാർ പ്രകാരം ബാർസലോണ ഇപ്പോഴും നിശ്ചിത ശതമാനം തുക ഇപ്പോഴും ലിവർപൂളിന് കൊടുക്കുന്നുണ്ട്. താരത്തെ ആൻവീൽഡിലേക്ക് വീണ്ടും തിരിച്ചെത്തിക്കാൻ കഴിഞ്ഞാൽ താരത്തിന്റെ കരാർ പ്രകാരമുള്ള നിശ്ചിത ശതമാനം തുക കൊടുക്കുന്നത് ബാർസയ്ക്ക് ഇല്ലാതാക്കാൻ കഴിയും.

എന്നാൽ ഈ നീക്കം നടക്കില്ലെന്ന് മാധ്യമമായ സ്പോർട്ട് അഭിപ്രായപ്പെടുന്നു. ലിവർപൂൾ ബോസ് ക്ലോപ്പിന് കുട്ടീഞ്ഞോയുടെ മടങ്ങിവരവിൽ താൽപര്യമില്ല.

സാമ്പത്തികമായി ബാഴ്സലോണ കടുത്ത പ്രതിസന്ധിയിലാണ്. ലയണൽ മെസ്സിയെ ഒരു പുതിയ കരാറിൽ ഒപ്പിടാൻ ക്ലബ്ബിന് 175 മില്യൺ ഡോളറുകൾ ആവിശ്യമായി വരുന്നുണ്ട്. ഈ കാരണത്താലാണ് കുട്ടീഞ്ഞോ അടക്കമുള്ള കൂടുതൽ വാല്യു ഉള്ള താരങ്ങളെ ക്ലബ്ബ് വിൽക്കുവാൻ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടാതിരിക്കാൻ മറ്റു കളിക്കാരുടെ പ്രതിഫലം വെട്ടി കുറയ്ക്കാനും ക്ലബ്ബ് താൽപര്യപ്പെടുന്നു.

  1. ബാർസ താരത്തെ ക്ലബ്ബിൽ നില നിർത്താൻ ഗറ്റാഫെ.

എഫ് സി ബാർസലോണ മിഡ്ഫീൽഡറായ അലേനയെ ഗറ്റാഫെയിൽ നിലനിർത്താൻ ഗറ്റാഫെ ബാർസയുമായി ധാരണയിലെത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ പകുതിയിലാണ് അലേന ലാലിഗയിലെ ക്ലബ്ബായ ഗറ്റാഫെയിലേക്ക് പോയത്.

ബാർസയ്ക്ക് കൊടുക്കേണ്ട ലോൺ പ്രതിഫലമായ 5 മില്യൺ യൂറോയ്ക്ക് പകരം.
അഞ്ച് വർഷത്തെ കരാറിൽ കറ്റാലൻ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ബാർസലോണയുമായി ഒരു കറാരിൽ എത്താനാണ് ഗറ്റാഫെയുടെ ശ്രമം.

കഴിഞ്ഞ സീസണിൽ ഗറ്റാഫെയ്ക്കായി 24 മത്സരങ്ങൾ കളിച്ചു. അതിൽ 15 മത്സരങ്ങളിൽ താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചു. ഈ കാലയളവിൽ താരം 2 ഗോളും 2 അസിസ്റ്റും നേടി. ലവാന്റെയും വലൻസിയക്കെതിരെയും ആയിരുന്നു താരം ഗോളുകൾ നേടിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും റൈറ്റ് വിംങറായും കളിക്കാൻ താരത്തിന് കഴിയും.