മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും യുവന്റസ് സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് താരവുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സീരിയ എയിലെ അവസാന മത്സരത്തിൽ യുവന്റസ്
ബൊലോഗ്നയെ നേരിടും. അവസാനത്തെ മത്സരത്തിൽ വിജയിച്ചാലും യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നപ്പോളിയുടെ മത്സരത്തെ ആശ്രയിച്ചിരിക്കും. യുവന്റസ് 38-ാം റൗണ്ട് മത്സരത്തിൽ വിജയിക്കുകയും നപ്പോളി തോൽക്കുകയോ സമനില നേടുകയോ ചെയ്താലെ യുവന്റസിന് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. ആയതിനാൽ താരം യുവന്റസ് വിടുമെന്ന അഭ്യൂഹവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ടൂറിൻ വില്ലയിൽ നിന്നും ക്രിസ്റ്റ്യാനോ ആഡംബര കാറുകൾ മാറ്റിയിരുന്നു. ഇങ്ങനെ ചെയ്തതിലൂടെ താരം റെഡ് ഡവിൾസിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എ എസ് റിപ്പോർട്ട് ചെയ്തു. 12 വർഷത്തിനു ശേഷം റൊണാൾഡോയെ തിരികെ കൊണ്ടുവരാൻ മുൻ പ്രീമിയർ ലീഗ് ജേതാക്കൾ ശ്രമിക്കുന്നതായും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും എ എസ് അവകാശപ്പെടുന്നു.