സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബ് വിടാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞ ടോട്ടണം ക്യാപ്റ്റൻ ഹാരി കെയ്നെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ തമ്മിൽ മത്സരമാണ്. അതിനിടയിലാണ് മാഞ്ചസ്റ്റർ സിറ്റി പുതിയ ഓഫറുമായി രംഗത്ത് എത്തിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കെയ്നെ സ്വന്തമാക്കാൻ ഇംഗ്ലണ്ട് വിംഗർ റഹീം സ്റ്റെർലിംഗിനെയും ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിനെയും നൽകാൻ തയാറാണെന്ന് റിപ്പോർട്ട്. ട്രോഫികൾ നേടാനായി ക്ലബ്ബു വിടാൻ തയാറാണെന്ന് പറഞ്ഞ കെയ്നെ സ്വന്തമാക്കണമെങ്കിൽ 150 മില്യൺ ഡോളർ വേണ്ടി വരും. ഇത്രയും വലിയ തുക കുറയ്ക്കാൻ വേണ്ടിയാണ് സിറ്റി രണ്ട് താരങ്ങളെ കൊടുക്കാൻ തയാറെടുക്കുന്നത്.

സിറ്റി കരിയറിൽ സ്റ്റെർലിംഗ് വളരെയധികം വിജയങ്ങൾ നേടിയിട്ടുള്ള ഒരു താരമാണ്. താരം ഈ സീസണിൽ 14 ഗോളുകൾ നേടിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തിൽ നല്ല പ്രകടനം നടത്തിയ താരത്തിന് അത് തുടർന്നു കൊണ്ടു പോകാൻ സാധിച്ചില്ല. സിറ്റിയുടെ പ്ലെയിംഗ് ഇലവനിൽ ഒരു പതിവ് സ്ഥാനം ജീസസിന് ലഭിച്ചില്ലെങ്കിലും താരം സിറ്റിക്ക് വേണ്ടി ഈ സീസണിൽ 14 ഗോളുകൾ സ്കോർ ചെയ്തു.

യൂറോ കപ്പിൽ നിന്നും ഗ്രീൻവുഡ് പുറത്ത്: പരിക്ക് കാരണം ഇനിയും താരങ്ങൾ പുറത്ത് പോകാൻ സാധ്യത !