രണ്ട് വർഷത്തെ കരാരിൽ റയൽ മാഡ്രിഡ് ക്യാപ്റ്റനായ സെർജിയോ റാമോസിനെ സൈൻ ചെയ്യാൻ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.

താരത്തിന് ജൂൺ 30 ന് റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുകയാണ്. നിലവിൽ ക്ലബ്ബുമായി കരാർ നീട്ടുന്നതിന്റെ കാര്യത്തിൽ ഒരു പുരോഗമനവും ഉണ്ടായിട്ടില്ല. മാത്രമല്ല വരുന്ന സമ്മർ ട്രാൻഫർ വിന്റോയിൽ സിറ്റിയുടെ സെന്റർ ബാക്ക് ആയ എറിക് ഗാർസിയ എഫ് സി ബാഴ്സലോണയിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്. സിറ്റിയുടെ മറ്റൊരു സെന്റർ ബാക്ക് ആയ അയമെറിക് ലെപോർടയും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആയതിനാൽ സെർജിയോ റാമോസിനെ സ്വന്തമാക്കാനുള്ള അവസരം സിറ്റി നഷ്ടപ്പെടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ. 35 കാരന്റെ കഴിവ് എന്തൊക്കെയാണെന്ന് മുൻ എഫ് സി ബാഴ്സലോണയുടെ മാനേജറും ഇപ്പോഴത്തെ സിറ്റി മാനേജറുമായ പെപ് ഗ്വാർഡിയോളക്ക് നന്നായി അറിയാം.

അഞ്ച് ലാലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, നാല് ക്ലബ് ലോകകപ്പുകൾ എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡിന്റെ പ്രകടനത്തിൽ റാമോസിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

അഗ്യൂറോ ബാഴ്സലോണയിൽ എത്തി: കരാർ നടപടികൾ ഔദ്യോഗികമായി പൂത്തിയാക്കി!