മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്റർ മിലാൻ ഫോർവേഡ് ലൗട്ടറോ മാർട്ടിനെസിനെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഈ അർജന്റീനൻ താരത്തെ ടീമിൽ എത്തിക്കുന്നതിനായി ബാഴ്‌സലോണ ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ ചില സാമ്പത്തിക പ്രതിസന്ധി കാരണം ഈ ഒരു നീക്കം നടന്നില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മാർട്ടിനെസിന് 100 മില്യൺ ഡോളർ റിലീസ് ക്ലോസ് ഉണ്ടെങ്കിലും ഇന്റർ ഈ ട്രാൻസ്ഫർ വിൻഡോയിൽ 70 മില്യൺ ഡോളറിൽ താഴെ അദ്ദേഹത്തെ കൈമാറാൻ തയ്യാറാണ്. ഇൻ്റർ മിലാനും മാർട്ടിനസിനെ നിലനിർത്താൻ‌ താൽ‌പ്പര്യമുണ്ട്. പക്ഷേ അവരുടെ സാമ്പത്തികസ്ഥിതി അവനെ കൈമാറാൻ അവരെ നിർബന്ധിതമാകുന്നു.

അടുത്ത സീസണിന് മുന്നോടിയായി ലിവർപൂൾ അവരുടെ ആക്രമണത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. മാർട്ടിനസിനെ ടീമിലെത്തിച്ച് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ 14 ഗോളുകളും മൂന്ന് അസിസ്റ്റുകളുമുള്ള മാർട്ടിനെസിന് ഈ സീസണിൽ 16 ഗോളുകളും അഞ്ച് അസിസ്റ്റുകളുമുണ്ട്.

ഒരു സ്ട്രൈക്കറായും വിംഗറായും സെക്കന്റ് സ്ട്രൈക്കറായും കളിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം ക്യാമ്പ്നൗവിൽ എത്തുമെന്ന് ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ സീസണിലും അദ്ദേഹം ഇൻ്ററിൽ തന്നെ തുടരുകയായിരുന്നു.

സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പുറത്തുപോകുമ്പോൾ, മാനേജർ പെപ് ഗ്വാർഡിയോള ഒരു മികച്ച പകരക്കാരനായി കാത്തിരിക്കുകയാണ്. സിറ്റിയുടെ നീല കുപ്പായത്തിൽ അദ്ദേഹത്തെ കാണാൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

11 വർഷത്തിന് ശേഷം ഇൻ്ററിനെ സീരി എ ചാമ്പ്യന്മാർ ആക്കുന്നതിൽ മാർട്ടിനസ് ഒരു പ്രധാന പങ്കുവഹിച്ചു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലണ്ടിലേക്ക് മാറിയാൽ ലിവർപൂളിനോ മാഞ്ചസ്റ്റർ സിറ്റിക്കോ അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ വർദ്ധിക്കും എന്നത് തീർച്ച.

കോപ്പ അമേരിക്ക പ്രതിസന്ധിയിൽ: വേദി മാറ്റിയിട്ടും അനശ്ചിതത്വം തുടരുന്നു!