ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ് വിട്ട് പോകുന്ന ജോർജീനിയോ വിജ്നാൽഡിനു പകരക്കാനായി ലെസ്റ്റർ സിറ്റി താരം യൂറി ടൈലെമാൻസിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. 5 വർഷം ലിവർപൂളിൽ കളിച്ച വിജ്നാൽഡ് പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണയിൽ ചേക്കേറാനാണ് സാധ്യത.

Link to join the Galleries Review Facebook page

ലെസ്റ്ററുമായി ബെൽജിയം താരത്തിന് 2 വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. ലെസ്റ്റർ സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ എഫ് എ കപ്പ് ട്രോഫി നേടാൻ ഫൈനലിൽ വിജയ ഗോൾ സ്കോർ ചെയ്തതും ടൈലെമാൻസ് ആണ്.

ലിവർപൂളിന് പുറമെ മാഞ്ചസ്റ്റർ യുണെറ്റഡും ചില സ്പാനിഷ് വമ്പൻ ടീമുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താൽപര്യം ഉണ്ട്. ലെസ്റ്റർ ആരാധകരുടെയും ടീമിന്റെയും പ്ലയർ ഓഫ് ദ സീസൺ അവാർഡ് ജേതാവാണ് ഈ ബെൽജിയം മിഡ്ഫീൽഡർ. ലെസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിൽ താരം 38 മത്സരങ്ങളിൽ നിന്ന് 6 ഗോളും 4 അസിസ്റ്റും നേടിയിടുണ്ട്.

യൂറോപ ഫൈനൽ ഇന്ന്: പ്രധാന താരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്!