ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കുട്ടിന്യോക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി രംഗത്ത്. പ്രീമിയർ ലീഗിൽ ലിവർപൂളിൽ കളിച്ച കുട്ടിന്യോ വലിയ തുകയ്ക്കാണ് 2018 ൽ സ്പാനിഷ് ക്ലബ്ബ് ആയ ബാഴ്സലോണയിൽ എത്തുന്നത്. വലിയ പ്രതീക്ഷകളുമായാണ് താരം എത്തിയത് എങ്കിലും ലിവർപൂളിലെ അതേ പ്രകടനം ബാഴ്സയിൽ തുടരുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2019 ൽ ലോൺ അടിസ്ഥാനത്തിൽ ബുണ്ടസ് ലിഗ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് പോയ കുട്ടിന്യോ ലോൺ കഴിഞ്ഞ് വീണ്ടും ബാഴ്സയിൽ മടങ്ങിയെത്തി. എന്നാൽ മടങ്ങിയെത്തിയ ശേഷവും ബാഴ്സ ജഴ്‌സിയിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു. ഈ വർഷം ബാഴ്സ ഒഴിവാക്കുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് കുട്ടിന്യോ. 29 കാരനായ ഇദ്ദേഹത്തിന് വേണ്ടി ആഴ്സണലും ഇവർട്ടണും താൽപര്യം അറിയിച്ചെങ്കിലും ഇപ്പോൾ ലെസ്റ്റർ കൂടി രംഗത്ത് വന്നിരിക്കുകയാണ്.

ജനുവരിയിൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത സീസണിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ലെസ്റ്റർ കോച്ച് ബ്രണ്ടൻ റോജേഴ്സിൻ്റെ പ്രത്യേക താൽപര്യ പ്രകാരമാണ് കുട്ടിന്യോയെ ടീമിലെത്തിക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുന്നത്. താരത്തിനായി 20 മില്യൺ ഡോളറാണ് ലെസ്റ്റർ സിറ്റി മുന്നോട്ട് വെക്കുന്നത്. ഇത് ബാഴ്സ ഇത് അംഗീകരിക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Image Credits | FB

മാർസലോക്കായി താൽപര്യമറിയിച്ച് എവർട്ടൺ

മറ്റൊരു ബ്രസീൽ താരമായ മാർസലോയെ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കാൻ എവർട്ടൺ താല്പര്യപ്പെടുന്നതായി റിപ്പോർട്ടുകൾ. വരും സീസണിലും മാർസലോ റയലിൽ തന്നെ തുടരും എന്നാണ് റയൽ ആരാധകർ കരുതിയത് എങ്കിലും എവർട്ടണിന്റെ പുതിയ നീക്കത്തിൽ അദ്ദേഹം ഇംഗ്ലണ്ടിൽ എത്തുമോ എന്ന് അവർ ആശങ്കപ്പെടുന്നു.

ന്യൂനോ സാന്റോയെ അവരുടെ പുതിയ മാനേജരായി നിയമിച്ചതിന് ശേഷം എവർട്ടൺ മികച്ച താരങ്ങളെ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഒരുപാട് സൂപ്പർ താരങ്ങൾ കളിക്കുന്ന വലിയ ലീഗായ പ്രീമിയർ ലീഗിൽ മികച്ച താരങ്ങളുടെ സേവനം അവർക്ക് നിർണായകമാണ്. അതാണ് മാർസലോയെ പോലുള്ള താരങ്ങളെ ടീമിൽ എത്തിക്കാൻ അവർ ശ്രമിക്കുന്നത്.

കാർലോ ആൻസെലോട്ടി ക്ലബ് വിട്ടതിന് ശേഷം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് എവർട്ടൺ. അതിനാൽ പുതിയ മാനേജർക്ക് അനുയോജ്യമായ രീതിയിൽ പുതിയ മികച്ച താരങ്ങളെ എത്തിക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുകയാണ്. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മാർസെലോയെ ടീമിൽ എത്തിക്കാൻ എവർട്ടൺ ശ്രമിക്കുന്നു എന്ന് പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ദി മിറർ ആണ് റിപ്പോർട്ട് ചെയ്തത്.

Image Credits | FB

അദ്ദേഹത്തിൻ്റെ കരാർ 2022 ൽ അവസാനിക്കുകയാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ ട്രാൻസ്ഫർ ഫീ കൊടുത്ത് താരത്തെ ടീമിൽ എത്തിക്കാൻ സാധിക്കുമെന്ന് എവർട്ടൺ കരുതുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന മാർസലോക്ക് ഇപ്പോൾ 33 വയസുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ അവിശ്വസനീയമായ നേട്ടങ്ങളെയും അദ്ദേഹത്തിന്റെ കഴിവുകളെയും ഫുട്ബോൾ വീക്ഷിക്കുന്ന ആർക്കും നിഷേധിക്കാൻ കഴിയില്ല. റയൽ മാഡ്രിഡിലെ ഒരു യഥാർത്ഥ ഇതിഹാസമാണ് മാർസെലോ, സ്പാനിഷ് ഭീമൻമാർക്കായി അഞ്ഞൂറിലധികം മത്സരങ്ങൾക്ക് അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.

ഇത്രയും മത്സരങ്ങളിൽ നിന്നും അഞ്ച് ലാ ലിഗാ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ റയലിനായി ഒരുപാട് കിരീടങ്ങൾ നേടി. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ വളരെ സ്ഥിരതയോടെ കളിക്കുന്ന അദ്ദേഹം ഗോൾ നേടാനും മിടുക്കനാണ്. മികച്ച പന്തടക്കവും ഡ്രിബിളിംഗ് സ്കില്ലും ഉള്ള അദ്ദേഹം മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നു.