യുവന്റസ് ഗോൾകീപ്പർ ജിയാൻ‌ലൂയിഗി ബുഫൺ താരത്തിന്റെ പഴയ ക്ലബ്ബായ പർമയിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുകയാണ്. താരം രണ്ട് വർഷത്തെ കരാറിലാണ് ഇറ്റാലിയൻ ക്ലബ്ബായ പർമയിലേക്ക് പോകാൻ തയാറെടുക്കുന്നത്. രണ്ട് വർഷത്തെ കരാരിൽ താരം ഒപ്പിടുകയാണെങ്കിൽ 45 വയസ്സു വരെ അദ്ദേഹത്തിന്റെ കളി കാണാൻ സാധിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

1995 മുതൽ 2001 വരെ പർമയുടെ ഗോൾകീർപ്പർ ആയിരുന്നു ഈ ഇറ്റാലിയൻകാരൻ. പാർമയ്ക്ക് വേണ്ടി താരം 168 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എഡ്വിൻ വാൻ ഡെർ സാറിന് പകരമായി 2001 ൽ ബുഫണിനെ യുവന്റസ് 52.9 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കി. ആ ഒരു ടൈമിൽ ഗോൾകീപ്പർക്ക് കൊടുക്കുന്ന റെക്കോർഡ് തുക ആയിരുന്നു ഈ ട്രാൻസ്ഫറിലൂടെ നടന്നത്.

2001 മുതൽ 2018 വരെ യുവന്റസിന്റെ ഗോൾ വലകാത്തു. ഈ കാലയളവിൽ 509 മത്സരങ്ങളിൽ യുവന്റസിനായി കളിച്ചു. 2018 ലെ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ താരം ഫ്രീ ട്രാൻസ്ഫറിൽ പി എസ് ജിയിലേക്ക് പോയി. ഈ കാലയളവിൽ പി എസ്ജിക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ചു. അടുത്ത വർഷം താരം ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് തിരിച്ചു വന്നു. വന്നതിനു ശേഷം യുവന്റസിനായി 17 മത്സരങ്ങളിൽ കളിച്ചു.

ഇപ്പോൾ കുടുംബപരമായ കാരണങ്ങളാൾ ഇറ്റലിയിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നു. യൂറോ കപ്പിൽ ഇറ്റലിയുടെ ടീമിൽ ഇടം നേടാൻ ബുഫണിന് കഴിഞ്ഞില്ല. 2022 ലെ ഖത്തർ ലോക കപ്പിൽ ഇറ്റലിയുടെ ടീമിൽ ഇടം നേടാൻ താരം ആഗ്രഹിക്കുന്നു. 176 മത്സരങ്ങളിൽ ഇറ്റലിക്കു വേണ്ടി താരം കളിച്ചു. ഇതിൽ 2006 ലെ ജർമനി വോൾഡ് കപ്പ് വിന്നർ ആണ് ഈ 43 കാരൻ.

ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ എഫ് സി ബാഴ്സലോണ ശ്രമിച്ചിരുന്നു. എന്നാൽ താരത്തിന് ഇറ്റലിയിൽ തുടരാനായിരുന്നു താൽപര്യം. തുർക്കി ക്ലബ്ബായ ബെസിക്ടാസിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പർമ താരത്തിന്റെ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഈ കാലയളവിൽ തന്നെ ഇറ്റാലിയൻ ഗോൾകീപ്പർ ഒരു പാട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ബുഫൺ നേടിയ റെക്കോർഡുകളിൽ ചെറിയ ഭാഗം താഴെ കൊടുക്കുന്നു.

 • ഏറ്റവും കൂടുതൽ യുവന്റസിനായി കളിച്ച താരം
 • ഇറ്റാലിയൻ സൂപ്പർ കോപ്പയിൻ യുവന്റസിനായി ഏറ്റവും കൂടുൽ കളിച്ച താരം
 • ഏറ്റവും കൂടുതൽ ഇറ്റലിയുടെ സീനിയർ ടീമിൽ കളിച്ച താരം
 • സീരിസ് എ യിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്
 • ഇറ്റലി സീനിയർ ടീമിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് ഉള്ള താരം
 • വോൾഡ് കപ്പിൽ ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്
 • യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടി
 • കോൺഫെഡറേഷൻ കപ്പിൽ ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്
 • ഇറ്റലി പ്ലെയറെന്ന നിലയിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കളിച്ച താരം
 • ഇറ്റലി സീനിയർ ടീമിൽ ഏറ്റവും കൂടുതൽ പെനാൽട്ടി സേവ് ചെയ്ത ഗോൾകീപ്പർ
 • യൂറോ കപ്പിൽ ഏറ്റവും കൂടുതൽ പെനാൽട്ടി ഷൂട്ട് ഔട്ട് സേവ് ചെയ്ത താരം.