ക്യാമ്പ് നൗവിലേക്ക് വന്ന പുതിയ കളിക്കാരനാണ് അർജന്റീനൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. സഹതാരവും സുഹൃത്തുമായ ലയണൽ മെസ്സിയെ ബാഴ്സലോണയിൽ തുടരാൻ വേണ്ടി പ്രേരിപ്പിക്കില്ലെന്ന് അഗ്യൂറോ. ജൂൺ 30 ന് മെസ്സിയുടെ കരാർ അവസാനിക്കുകയാണ്. കരാർ നീട്ടുന്നതിന്റെ കാര്യത്തിൽ മെസ്സിയും ക്ലബ്ബു ഔദ്യോഗികമായി ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആ നിലയിൽ അഗ്യൂറോയെ കൊണ്ടു വന്നാൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അഗ്യൂറോയുടെ ഇങ്ങനെ ഒരു പരാമർശം. ” അവനാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ലിയോയെ ബാഴ്സയിൽ നിൽക്കാൻ ഞാൻ നിർബന്ധിപ്പിക്കില്ല. അവൻ മികച്ചവനാണ് ” പത്ര സമ്മേളനത്തിൽ അഗ്യൂറോ പറഞ്ഞു.

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ: ഫൈനൽ റൗണ്ടിൽ എട്ട് താരങ്ങൾ !