ഈ മാസം പുറത്താക്കപ്പെട്ട യുവന്റസ് കോച്ച് പിർളോക്ക് പകരം വന്ന യുവന്റസിന്റെ പഴയ കോച്ച് അല്ലെഗ്രി മിറാലെം പ്യാനികിനെ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ എഫ് സി ബാഴ്സലോണ ഒഴിവാക്കുന്ന പ്ലെയേസിൽ ഒരാളാണ് ബോസ്നിയൻ മിഡ്ഫീൽഡർ.

Link to join the Galleries Review Facebook page

മാസിമിലിയാനോ അല്ലെഗ്രി യുവന്റസിൽ ഉണ്ടായിരുന്ന കാലത്ത് പ്യാനിക് ഒരു പ്രധാന പ്ലയറായിരുന്നു. 2016/17, 2017/18, 2018/19 എന്നീ സീസണുകളിൽ 31 കാരനായ മിഡ്ഫീഡർ അല്ലെഗ്രിക്ക് കീഴിൽ കളിച്ചിരുന്നു. യുവന്റസിന്റെ പരിശീലകനായി തുടക്കത്തിൽ തന്നെ ഇറ്റലിയിലെ മറ്റൊരു ക്ലബ്ബായ റോമയിൽ നിന്നാണ് താരത്തെ ആദ്യം ടീമിലെടുത്തത്.

യുവന്റസ് വിട്ട് ബാഴ്സലോണയിൽ ചേർന്ന പ്യാനിക് 30 മത്സരങ്ങൾ കളിച്ചു. അതിൽ 13 മത്സരങ്ങളിൽ മാത്രമാണ് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. സ്റ്റാർട്ടിംഗ് ലൈനപ്പിൽ സെർജിയോ ബുസ്ക്വറ്റ്സ്, ഫ്രെങ്കി ഡി ജോങ്, പെഡ്രി എന്നിവരെ മറികടന്ന് മറികടക്കാൻ താരത്തിന് കഴിഞ്ഞില്ല. സീസൺ അവസാനിക്കുമ്പോൾ യുവാക്കളായ ഇലൈക്സ് മോറിബ, റിക്കി പ്യൂഗ് എന്നിവരും താരത്തെ പിന്നിലാക്കി.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റി താരങ്ങൾ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്!