ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്ലബ്ബ് അദ്ദേഹത്തിന് പകരക്കാരനായി അഞ്ച് താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2018 ലാണ് റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിൽ മൂന്ന് വർഷം ചിലവഴിച്ച താരം നിരവധി റെക്കോർഡുകളും ട്രോഫികളും ഗോളുകളും ക്ലബ്ബിനായി താരം നേടിയിട്ടുണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

എർലിംഗ് ഹാലാൻഡ്

ഈ സമ്മർ ട്രാൻഫർ വിന്റോയിൽ എലിംഗ് ഹാലാൻഡ് പോലുള്ള യുവ സ്ട്രൈക്കറെ സ്വന്തമാക്കാൻ ഏത് വമ്പൻ ക്ലബ്ബിന്റെയും ഒരു ആഗ്രഹമാണ്. യുവന്റസിന്റെ പ്രഥമ പരിഗണന ഹാലാൻഡിലാണെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ നോർവീജിയൻ സ്ട്രൈക്കറെ സ്വന്തമാക്കുന്നത് അത്ര എളുപ്പമാവില്ല. റയൽ മാഡ്രിഡ്, ചെൽസി, എഫ് സി ബാർസലോണ എന്നീ വമ്പൻ ക്ലബ്ബുകളും താരത്തിന് പിന്നാലെ ഉണ്ട്. 20 കാരനായ നോർവീജിയൻ സ്ട്രൈക്കർ 28 മത്സരങ്ങളിൽ നിന്ന് 27 ഗോളും 6 അസിസ്റ്റുമാണ് ബുന്ദസ്ലിഗയിൽ ബൊറൂസിയ ഡോർമുണ്ടിനായി നേടിയത്.

ഹാരി കെയ്ൻ

സമ്മർ ട്രാർഫർ വിന്റോയിൽ ടോട്ടനം ക്യാപ്റ്റൻ ഹാരി കെയ്ൻ ടോട്ടനം വിടുമെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. താരം ട്രോഫികൾ നേടാൻ ആഗ്രഹിക്കുന്നു. ഹാരി കെയ്ന് വേണ്ടിയും നല്ല മത്സരമാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും സാധ്യത പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനാണ് എന്ന് പറയപ്പെടുന്നു. ഈ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയതും ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയതും ഈ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്നു. 35 മത്സരങ്ങളിൽ നിന്ന് 23 ഗോളും 14 അസിസ്റ്റുമാണ് താരം നേടിയത്.

മരിയോ ഇക്കാർഡി

ഇതിനു മുൻപ് ഇക്കാർഡി യുവന്റസിൽ വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷെ താരം ഇന്റർ മിലാനിൽ നിന്നും പി എസ് ജി യിലേക്കാണ് പോയത്. എന്നാൽ ഇപ്പോൾ പി എസ് ജിയിൽ താരത്തിന് വലിയ പരിഗണ കിട്ടുന്നില്ല. ഈ സാഹചര്യത്തിൽ ഇറ്റലിയിലേക്ക് വരാൻ സാധ്യത ഉണ്ട്. 28 കാരനായ അർജന്റീനൻ സ്ട്രൈക്കർ പി എസ് ജിക്ക് വേണ്ടി ലീഗ് 1 ഒന്നിൽ 20 മത്സരങ്ങൾ കളിച്ചു. 20 മത്സരങ്ങളിൽ നിന്ന് 7 ഗോളും 3 അസിസ്റ്റും നേടി.

ഗബ്രിയേൽ ജീസസ്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഗബ്രിയേൽ ജീസസിന് വലിയ അവരങ്ങൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ബ്രസീലിയൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ യുവന്റസിന് കഴിയും. ഈ 9-ാം നമ്പർ താരം പ്രീമിയർ ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 9 ഗോളും 4 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

അന്റോണിയോ ഗ്രീഡ്മാൻ

ക്യാമ്പ്‌നൗവിലേക്കുള്ള സെർജിയോ അഗ്യൂറോയും മെംഫിസ് ഡെപെയുടെയും വരവ് കാരണം അന്റോണിയോ ഗ്രീസ്മാൻ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അറ്റ്ലറ്റിക്കോ മാഡ്രിഡിൽ കാഴ്ചവെച്ച പ്രകടനം ബാർസലോണയിൽ കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഗ്രീസ്മാന്റെ പ്രതിഫലം ഉയർന്നതിനാൽ താരത്തെ വിൽക്കാൻ സാധ്യതയുണ്ട്. ഈ സീസണിൽ ലാലിഗയിൽ ഫ്രാൻസ് സ്ട്രൈക്കർ 36 മത്സരങ്ങളിൽ നിന്ന് 13 ഗോളും 7 അസിസ്റ്റും നേടിയിട്ടുണ്ട്. ബാർസലോണ കോപ്പ ഡെ കിരീടം ഉയർത്തുന്നതിൽ നിർണായക പങ്ക് ഈ 30 വയസ്റ്റുകാരൻ വഹിച്ചിട്ടുണ്ട്.