വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ഫ്രീ ഏജന്റായ ഗോൾകീപ്പർ ജിയാൻലുയിഗി ഡോണറുമ്മയെ സൈൻ ചെയ്യാൻ ബാഴ്സലോണ ഒരുങ്ങുന്നു. നിലവിൽ ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ മാർക്ക് – ആൻഡ്രെ ടെർ സ്റ്റെഗൻ തന്നെയാണ്.

29 കാരനായ ജർമ്മൻ ഗോൾകീപ്പർ കാറ്റലോണിയൻ ക്ലബിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്ലയർ ആണ്. എന്നിരുന്നാലും ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൽ ബാഴ്സലോണ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മാത്രമല്ല ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നഷ്ടമായാൽ മാത്രമെ എ സി മിലാൻ 22 കാരനായ ഗോൾകീപ്പറെ ഒഴിവാക്കുന്നുള്ളൂ. അഞ്ചാം സ്ഥാനത്തുള്ള യുവന്റസ് ഒരു പോയിന്റിന് പിന്നിൽ നിൽക്കുമ്പോൾ അറ്റലാന്റയ്ക്ക് എതിരെയായ മത്സരത്തിൽ എ സി മിലാന് വിജയം അനിവാര്യമാണ്.

2015 ൽ മിലാന്റെ ഭാഗമായ 22 കാരൻ ഗോൾകീപ്പർ ക്ലബിനു വേണ്ടി 250 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇറ്റലിക്കാരൻ 13 ക്ലീൻ ഷീറ്റും ഒരു പെനാൽറ്റി സെയ്‌വും കരസ്ഥമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ വിളിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്!