ഈ കഴിഞ്ഞ സീസണിലെ ഫ്രാൻസ് ലീഗ് 1 ജേതാക്കളായ ലില്ലെയുടെ റൈറ്റ് ബാക്ക് സെക്കി സെലിക്കിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് മുൻ നിര ടീമുകളായ ആഴ്സണൽ , മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബ്ബുകൾ ശ്രമിക്കുന്നു.

ലില്ലെ ചാമ്പ്യന്മാരാക്കാൻ നിർണായക പങ്കുവഹിച്ച റൈറ്റ് ബാക്കിലെ സ്ഥിര സാനിധ്യമായ ഈ തുർക്കിഷ് താരം 29 കളികളിൽ 3 ഗോളും 2 അസിസ്റ്റും സ്വന്തമാക്കി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആഴ്സണൽ സ്പാനിഷ് റൈറ്റ് ബാക്ക് ഹെക്ടർ ബെൽറിണിനു പകരക്കാരനായാണ് 24 കാരനായ തുർക്കിഷ് താരത്തെ കൊണ്ടുവരുന്നത്. കഴിഞ്ഞ സീസണിൽ ആഴ്സണലിനു വേണ്ടി പ്രീമിയർ ലീഗിൽ 25 മത്സരങ്ങൾ കളിച്ച സപാനിഷ് താരം 1 ഗോളും 2 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ടോട്ടനത്തിൽ 3 പ്ലെയേർസ് റൈറ്റ് ബാക്കിൽ കഴിഞ്ഞ സീസണിൽ കളിച്ചിട്ടുണ്ട്. പരിക്ക് കാരണത്താലും ഡിഫൻസീവ് എറർ വീഴ്ത്തുന്നതിനാലും പ്ലെയേസിനെ മാറ്റാൻ കഴിഞ്ഞ സീസണിൽ മാനേജന്മാർ നിർബന്ധിതരായി. തുർക്കിഷ് താരത്തെ കൊണ്ടുവന്നാൽ ഈ പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കുമെന്ന് ടോട്ടനം മാനേജ്മെന്റ് കരുതുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിര സാനിധ്യമായ ആരോൺ വാൻ ബിസാക്ക ഉണ്ടെങ്കിലും തുർക്കിഷ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ബിസാക്ക കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 2 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്.

ടീം വിട്ട ആൻസെലോട്ടിക്ക് പകരം ജെറാർഡിനെ ടീമിലെത്തിക്കാൻ എവർട്ടൺ !