ബാഴ്സലോണ സൂപ്പർ താരവും ബ്രസീലിയൻ മിഡ്ഫീൽഡറുമായ ഫിലിപ്പെ കുട്ടിന്യോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സണലും എവർട്ടണും ശ്രമിക്കുന്നു. ഡിസംബറിൽ പരിക്കേറ്റതിനെ തുടർന്ന് താരം ഇപ്പോൾ വിശ്രമത്തിലാണ്. പരിക്കിനെ തുടർന്ന് താരത്തിന് ഏപ്രിലിന്റെ തുടക്കത്തിൽ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു.

Link to join the Galleries Review Facebook page

കുട്ടിന്യോ ഇപ്പോൾ സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. താരം കോപ്പ അമേരിക്കയിൽ ബ്രസീലിനായി കളിക്കുന്നത് സംശയമാണ്. എവർട്ടണിന്റെ നഗര എതിരാളികളായ ലിവർപൂളിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച 28 കാരന് ഇംഗ്ലണ്ടിൽ നല്ല പ്രസക്തിയാണ്.

സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസിൽ നിന്ന് എമേഴ്‌സണെ സൈൻ ചെയ്യാൻ ബാഴ്‌സലോണ ഒരുങ്ങുന്നു.
മെയ് 31മുമ്പായി ഒൻപത് ദശലക്ഷം യൂറോയ്ക്ക് ബ്രസീലിയൻ റൈറ്റ് ബാക്കിനെ സ്വന്തമാക്കാനാണ് ജോവാൻ ലാപോർട്ട തീരുമാനിച്ചിരിക്കുന്നത്. പരിക്കേറ്റ ഡാനി ആൽ‌വസിന് പകരക്കാരനായി 22 കാരനെ ബ്രസീൽ സീനിയർ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

സിദാൻ പടിയിറങ്ങി: പിഎസ്ജിയിലേക്കെന്ന് അഭ്യൂഹങ്ങൾ!