വേതനം കുറച്ച് കൊണ്ട് ക്ലബ്ബിൽ തുടരാൻ പ്രതിരോധ താരം ജെറാർഡ് പിക്വെ തയ്യാറാണെന്ന് ബാഴ്സലോണയുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിയാരിയോ സ്പോർട്ട് എന്ന വെബ്സൈറ്റ് ആണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിൽ ഈ ഡിഫെൻഡർ പുതിയ നിബന്ധനകൾ സ്വീകരിക്കുമെന്ന് അവകാശപ്പെടുന്നു. ഇതുവരെ ഉള്ളത് പോലെ ഒരു നിശ്ചിത ശമ്പളത്തേക്കാൾ കളിച്ച മത്സരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും താരത്തിന് ക്ലബ്ബിൽ നിന്ന് പണം ലഭിക്കുക.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ നഷ്ടപ്പെടുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഭയപ്പെടുന്നു. താരത്തിനായി ഇംഗ്ലീഷ് ക്ലബ് ഒരു പുതിയ കരാർ ഓഫർ മുന്നോട്ട് വെക്കുന്നുണ്ട് എന്നും ടീമിൽ തന്നെ നിലനിർത്താൻ ശ്രമിക്കും എന്നും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. 2016 ൽ യുണൈറ്റഡിൽ എത്തിയ പോഗ്ബയുടെ കരാർ 2022 ജൂണിലാണ് അവസാനിക്കുക. താരത്തിൻ്റെ ഭാവിയെക്കുറിച്ച് ക്ലബ്ബിന് ആശങ്കകളുണ്ട്.

28-കാരനായ താരത്തിൻ്റെ കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുണ്ടെങ്കിലും ഈ വർഷം തന്നെ പുതിയ കരാർ നൽകാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം താരത്തിന് പുതിയ കരാർ വാഗ്ദാനം ചെയ്താൽ ക്ലബ്ബിന് ദീർഘകാലം താരത്തിൻ്റെ സേവനം ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബ്ബുകൾ പോഗ്ബയെ ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉയർന്ന പ്രതിഫലം നൽകി പോഗ്ബയെ ടീമിലെത്തിക്കാൻ അവർ ഒരുക്കമാണ്. താരത്തിനായി മറ്റ് ടീമുകൾ നടത്തുന്ന ഹൈജാക്ക് ശ്രമങ്ങൾ തടയാനാണ് യുണൈറ്റഡിന്റെ ശ്രമം.

പോഗ്ബയുടെ ഏജൻ്റ് മിന റയോള താരത്തിൻ്റെ വേതനം വർദ്ധിപ്പിക്കാൻ ക്ലബിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ താരം ആവശ്യപ്പെടുന്നത് വളരെ വലിയ തുക ആണെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കാൻ യുണൈറ്റഡ് തയ്യാറായി എന്ന് വരില്ല. യൂറോ കപ്പിന് ശേഷം കരാർ പുതുക്കാൻ കഴിയും എന്ന് തന്നെയാണ് ക്ലബ്ബിൻ്റെ പ്രതീക്ഷ.

പരാഗ്വെയ്ക്കെതിരെയും ബ്രസീലിന് ജയം: ഗോളും അസിസ്റ്റുമായി വീണ്ടും നെയ്മർ മാജിക്!