ഈ സീസൺ അവസാനത്തിൽ ബ്രസീൽ ഡിഫൻഡറായ ഡേവിഡ് ലൂയിസ് ആഴ്സണൽ വിട്ട് പോകുമെന്ന് അർട്ടെറ്റ. സീസണിന്റെ അവസാനത്തിൽ താരത്തിന്റെ കരാർ കാലാവധി കഴിയും. ആയതിനാൽ ക്ലബ് വിടുമെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു.

ബ്രസീൽ പ്രതിരോധ താരം പ്രീമിയർ ലീഗിൽ ഈ വർഷം ആഴ്സണിലിന് വേണ്ടി 20 മത്സരങ്ങളിൽ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. താരം 2019 ൽ ചെൽസിയിൽ നിന്നും ആഴ്സണിലേക്ക് കൂടുമാറുകയായിരുന്നു. തുടർന്ന് 2 വർഷം താരം ആഴ്സണിലിന് വേണ്ടി ബൂട്ടണിഞ്ഞു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഡേവിഡ് ഫുട്‌ബോളിൽ എല്ലാം നേടിയ കളിക്കാനാണ്. 18 മാസം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അവൻ ഞങ്ങളെ നന്നായി സഹായിച്ചിട്ടുണ്ട്. 2019 – 20 എഫ് എ കപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്ന താരമാണ് ലൂയിസ്. അതിനാൽ താരത്തോട് നന്ദി പറയുകയും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുന്ന താരത്തെ ആശംസിക്കുകയും ചെയ്യുന്നു. ആഴ്സണൽ കോച്ച് അർട്ടെറ്റ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു.

അവസാന മത്സരത്തിൽ മെസ്സി ഇറങ്ങില്ല; ഇതൊരു മാറ്റത്തിൻ്റെ സൂചനയോ !