പാരീസ് സെന്റ് ജെർമെയ്ൻ മാനേജൻ മൗറീഷ്യോ പോച്ചെറ്റിനോ അടുത്ത സീസണിലും ക്ലബ്ബിൽ തുടരും എന്ന് ക്ലബ്ബ് മാനേജമെന്റ് വിശ്വസിക്കുന്നു. നിലവിൽ ഈ അർജന്റീനൻ പരിശീലകന് 2023 വരെ കരാർ ഉണ്ട് .

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് പി‌എസ്‌ജിയിൽ കരാർ ലഭിക്കാൻ രണ്ട് വർഷം ബാക്കിയുണ്ടെന്നും ഞങ്ങൾ അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധമാണെന്നും പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടർ ലിയോനാർഡോ മാധ്യമങ്ങളോട് പറഞ്ഞു.

ടോട്ടനത്തിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങൾക്കിടയിലാണ് സ്പോർട്ടിംഗ് ഡയറക്ടറുടെ ഇങ്ങനെ ഒരു പരാമർശം. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിനു പകരം നിയമിച്ച ജോസ് മൗറീഞ്ഞോയെ ടോട്ടനം പുറത്താക്കിയിരുന്നു. 49 കാരനുമായി സ്പർസ് മടങ്ങി വരാനായി ചർച്ചകൾ നടത്തി.

ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഉയർത്താൻ ഐസിസി, ട്വൻ്റി ട്വന്റി ലോകകപ്പിലും മാറ്റം !