പാരീസ് സെൻ്റ് ജർമെയ്നുമായി ചർച്ചയിലുള്ള താരമാണ് ഇന്റർ മിലാൻ വിംഗ് ബാക്ക് അക്രഫ് ഹക്കീമി. ഇപ്പോൾ താരത്തെ ഇംഗ്ലണ്ടിൽ എത്തിക്കാൻ ചെൽസിയും ശ്രമം തുടങ്ങി. ഈ താരത്തെ സ്വന്തമാക്കാൻ രണ്ട് ചെൽസി താരങ്ങളെയാണ് പകരമായി ഇൻ്ററിന് നൽകാൻ അവർ ശ്രമിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് നേടിയ ശേഷം വീണ്ടും സ്ക്വാഡ് ശക്തിപ്പെടുത്താൻ തന്നെയാണ് ചെൽസി ശ്രമം. ചെൽസി ഇപ്പോൾ കൂടുതൽ മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ അവർ താരങ്ങൾക്കായി വളരെയധികം പണം ചെലവഴിച്ചിരുന്നു. ഈ വർഷവും അതേ രീതി തുടരാൻ തയ്യാറാണ് എന്നാണ് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പുതിയ സ്‌ട്രൈക്കറാണ് ഈ ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ പ്രധാന ലക്ഷ്യം എങ്കിലും മികച്ച വിംഗ്-ബാക്ക് ഹക്കിമിയെയും ടീമിലെത്തിക്കാൻ ശ്രമിക്കുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ മൊറോക്കോ ഇന്റർനാഷണൽ മികച്ച ഫോമിലാണ് ഇപ്പോളുള്ളത്. റയൽ മാഡ്രിഡിൽ നിന്നും ബോറുസിയ ഡോർട്മുണ്ടിൽ രണ്ട് വർഷം ലോണിൽ കളിച്ച ഹക്കിമി 2020 ൽ ഇന്ററിൽ ചേർന്നു. സീരി എ യിൽ അദ്ദേഹം മികച്ച ഫോമിലാണ്.

ഇറ്റലിയിൽ ആദ്യ സീസണിൽ തന്നെ 37 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തം പേരിലാക്കി. റെറ്റ് ബാക്കായ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ ഈ സീസണിൽ ഇന്റർ മിലാൻ കിരീടം നേടിയതിൽ ഒരു നിർണായക ഘടകമായിരുന്നു. റീസ് ജെയിംസും സീസർ അസ്പിലിക്കുറ്റയുമാണ് ചെൽസിയിൽ റൈറ്റ് ബാക്ക് ആയി കളിക്കുന്നത്. എന്നാൽ ഇവരേക്കാൾ ഒക്കെ മികച്ചവൻ ഹക്കീമി തന്നെയാണ്.

ഹക്കീമിയേക്കാൾ സ്വന്തമാക്കാനുള്ള അവസരം ചെൽസി പോലുള്ള വലിയ സാമ്പത്തിക ശേഷിയുള്ള ടീം ഒരിക്കലും നഷ്ടപ്പെടുത്തില്ല. അവർ ഇതൊരു മികച്ച അവസരമായി കണക്കാക്കുന്നു. സ്കൈ സ്പോർട്ട് ഇറ്റാലിയയുടെ റിപ്പോർട്ട് പ്രകാരം ചെൽസി ഹക്കിമിക്കായി പി എസ് ജിയോട് മത്സരിക്കുന്നു. പി എസ് ജി ഹക്കിമിക്കായി മുന്നോട്ട് വച്ച 60 മില്യൺ ഡോളറിന് ചെൽസിക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് സ്കൈ സ്പോർട്സ് അവകാശപ്പെടുന്നു. ഹക്കിമിയെ സ്വന്തമാക്കാൻ ചെൽസി എമേഴ്‌സൺ പാൽമിയേരിയെയും ആൻഡ്രിയാസ് ക്രിസ്റ്റെൻസനെയും പകരമായി ഇന്ററിലേക്കയക്കും.

എമേഴ്‌സൺ ചെൽസിയിൽ നിന്ന് ഇറ്റലിയിലെത്താൻ പണ്ടേ ശ്രമം തുടങ്ങിയിരുന്നു. മുൻ ചെൽസി കോച്ച് അന്റോണിയോ കോണ്ടെക്ക് ഈ താരങ്ങളോട് വലിയ എതിർപ്പൊന്നുമില്ല. ക്രിസ്റ്റെൻസനും ഈ സീസണിൽ ചെൽസിക്ക് വേണ്ടി വളരെ കുറച്ച് മത്സരത്തിലേ ഇരങ്ങിയുള്ളൂ. തോമസ് ടുഷേലിന്റെ കീഴിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും ചെൽസിയിൽ സുരക്ഷിതമല്ല.