പരാഗ്വേ ക്യാപ്റ്റനും പാൽമീറാസ് സെന്റർ ബാക്കുമായ ഗുസ്താവോ ഗോമസിനെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമങ്ങൾ ആരംഭിച്ചു. തോമസ് ടുഷേലിന് കീഴിൽ ചാമ്പ്യൻസ് ലീഗ് നേടിയ ശേഷം അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രീമിയർ ലീഗിൽ ഓരോ മത്സരവും മികച്ച പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ ഓരോ ടീമും മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു.

ഒരു പുതിയ സ്‌ട്രൈക്കർക്കാണ് ചെൽസി മുൻ‌ഗണന നൽകുന്നത് എങ്കിലും. ഒരു പുതിയ സെന്റർ ബാക്കിനെ ടീമിലെത്തിക്കാനും അവർ ശ്രമിക്കുന്നു. ജർമ്മൻ താരം അന്റോണിയോ റൂഡിഗറിന് ഒരു വർഷം മാത്രമേ ചെൽസിയിൽ കരാർ അവശേഷിക്കുന്നുള്ളൂ. യൂറോ 2020 ന് ശേഷം അദ്ദേഹത്തിന്റെ കരാർ പദ്ധതികൾ ചർച്ച ചെയ്യും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പരാഗ്വേ ക്യാപ്റ്റൻ ഗോമസ് ആണ് ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ ലക്ഷ്യം. അദ്ദേഹത്തിൻ്റെ ട്രാൻസ്ഫറിനായി പാൽമിറാസ് വലിയ തുകയാണ് ചെൽസിയോട് ആവശ്യപ്പെട്ടത്. ഉയർന്ന പണം ആവശ്യപ്പെട്ടതിന് ശേഷം ചെൽസി തീരുമാനം എടുത്തിട്ടില്ല.

പരാഗ്വേയ്ക്കായി ഗോമസ് 41മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഞ്ചിലും അദ്ദേഹം കളിച്ചു. എസി മിലാനിൽ നിന്നുള്ള രണ്ടുവർഷത്തെ വായ്പ അടിസ്ഥാനത്തിലാണ് 28 കാരനായ ഗോമസ് 2018 ൽ പാൽമീറാസിലേക്ക് എത്തിയത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീൽ ക്ലബ്ബിൽ കരാറിൽ ഒപ്പിട്ട അദ്ദേഹം പിന്നീട് 116 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചു. ഇത്രയും മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 1 അസിസ്റ്റും നേടി. കഴിഞ്ഞ സീസണിൽ പാൽമിറാസ് ലിബർട്ടഡോറസ് കിരീടം നേടിയതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ബ്രസീൽ താരം മാർസലോ അടുത്ത സീസണിലും റയൽ മാഡ്രിഡിൽ തന്നെ തുടരാണാണ് സാധ്യത. റയലിൽ അദ്ദേഹത്തിന് 2022 വരെ കരാറുണ്ട്. കൂടാതെ മാർസലോ ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും അദ്ദേഹം റയലിൽ തന്നെ തുടരും. 2014/15 സീസണിൽ 53 എന്ന ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ മാർസെലോയ്ക്ക് നൽകിയ പരിശീലകനായ കാർലോ അൻസെലോട്ടി അദ്ദേഹത്തെ ടീമിൽ നിലനിർത്താനുള്ള തീരുമാനത്തിൽ വലിയൊരു പങ്കുവഹിച്ചു.

മാർസെലോ ഇപ്പോൾ റയലിലെ ആദ്യ ഇലവനിലെ പ്രധാന ലെഫ്റ്റ് ബാക്ക് അല്ല. ഫെർലാൻഡ് മെൻഡിയും മിഗുവൽ ഗുട്ടറസും അദ്ദേഹത്തെക്കാൾ മുന്നിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാഡ്രിഡ് കൈവരിച്ച അഞ്ച് വർഷത്തിനുള്ളിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ കിരീട നേട്ടങ്ങളിലെല്ലാം മാർസലോയുടെ പങ്ക് വളരെ വലുതാണ്. അടുത്ത സീസണിൽ പുതിയ കോച്ചിൻ്റെ കീഴിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.

സ്ക്വാഡ് പുതുക്കിപണിയാൻ ആഴ്സണൽ! പോർച്ചുഗീസ് മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ മുൻഗണന!