ലിവർപൂൾ മിഡ്ഫീൽഡറും ഹോളണ്ട് ഇന്റർനാഷണലുമായ ജോർജീനിയോ വിജ്നാൽഡിനെ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ സൈൻ ചെയ്യാൻ ബയേൺ മ്യൂണിക് ശ്രമിക്കുന്നു. വിജ്നൽഡിന്റെ ഏജന്റും ബയേണും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്ന് മാധ്യമമായ സ്പോർസ് 1 അവകാശപ്പെട്ടു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

താരത്തിന്റെ കരാർ അടുത്ത മാസം അവസാനിക്കുകയാണ്. ആയതിനാൽ ഹോളണ്ടുകാരനെ സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്കിന് സാധിക്കും. കഴിഞ്ഞ കൊല്ലത്തെ സമ്മർ ട്രാൻഫർ വിന്റോയിൽ ബയേൺ താരമായ തിയാഗോ അൽകറ്റാരയെ ലിവർപൂൾ സ്വന്തമാക്കിരിക്കുന്നു. ഒരു വർഷത്തിനു ശേഷം ഇരു ക്ലബും താര കൈമാറ്റത്തിൽ വീണ്ടും ഒന്നിക്കുകയാണ്.

2016 ൽ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസ്റ്റൽ യുണൈറ്റഡിൽ നിന്നാണ് ലിവർപൂൾ ജോർജീനിയോ വിജ്നാൽഡിനെ സ്വന്തമാക്കിയത്. 5 വർഷം ലിവർപൂളിന് വേണ്ടി ബൂട്ടണിഞ്ഞ താരം ആൻഫീൽഡ് ആരാധകരുടെ പ്രിയപ്പെട്ടവനാണ്. ഇതിനോടകം തന്നെ താരം 5 സീസണുകളിൽ ആകെ ലിവർപൂളിന് വേണ്ടി പ്രീമിയർ ലീഗിൽ 16 ഗോളുക്കളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ട്രാൻഫർ നടക്കുകയാണെങ്കിൽ നാളെ ക്രിസ്റ്റൽ പാലസുമായിട്ടുള്ള മത്സരമായിരിക്കും താരത്തിന്റെ ലിവർപൂൾ ജേർസിയിലുള്ള അവസാനത്തെ മത്സരം.

എംബാപ്പെയോടൊപ്പം കളിക്കാനുള്ള ആവേശത്തിലാണ് ഞാൻ: കരീം ബെൻസെമ !